ബാകു : ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ സുവർണതാരം പ്രജ്ഞാനന്ദ ഫൈനലിൽ പരാജയപ്പെട്ടു. ലോക ഒന്നാം നമ്പർ താരമായ മാഗ്നസ് കാൾസനോടാണ് 29 -)0 നമ്പർ താരമായ പ്രജ്ഞാനന്ദ പൊരുതി തോറ്റത്. ടൈബ്രേക്കറിലെ രണ്ട് ഗെയിമുകളും ജയിച്ചാണ് കാൾസൻ വിജയം സ്വന്തമാക്കിയത്.
ആദ്യ ഗെയിമും രണ്ടാം ഗെയിമും സമനിലയിൽ ആയതോടെയാണ് ടൈബ്രേക്കറിലേക്ക് മത്സരം മാറിയത്. ടൈബ്രേക്കറിൽ രണ്ടു ഗെയിമുകളും കാൾസൻ ജയിച്ചു. കാൾസന്റെ കരിയറിലെ ആദ്യ ലോകകപ്പ് കിരീടമാണിത്.
വമ്പൻ താരങ്ങളെ തോൽപ്പിച്ചാണ് പ്രജ്ഞാനന്ദ ഫൈനലിലേക്ക് എത്തിയത്. നാലാം റൗണ്ടിൽ ലോക രണ്ടാം നമ്പ്ർ ഹിക്കാരു നക്കാമുറയെ പ്രജ്ഞാനന്ദ പരാജയപ്പെടുത്തി. സെമിയിൽ മൂന്നാം നമ്പർ താരമായ ഫാബിയാനോ കരുവാനെയാണ് കീഴടക്കിയത്.
വിശ്വോത്തര താരം വിശ്വനാഥൻ ആനന്ദിനു ശേഷം ലോകകപ്പ് ചെസ്സ് ഫൈനൽ കളിക്കുന്ന ഇന്ത്യയുടെ ആദ്യതാരമാണ് പ്രജ്ഞാനന്ദ. ആനന്ദ് രണ്ടു വട്ടം ലോകകപ്പ് കിരീടം നേടിയിരുന്നു.
Discussion about this post