ചെന്നൈ: മകൾ ജനിച്ച വാർത്ത പങ്കിച്ച് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങ്. മൂത്തമകൻ ഓറിയോണിനും ഭാര്യ ഹേസൽ കീച്ചിനും ഒപ്പമാണ് മകളെ എതിരേൽക്കുന്ന ചിത്രം അദ്ദേഹം പങ്കുവച്ചത്. ഔറയെന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
ഞങ്ങളുടെ കൊച്ചു രാജകുമാരി ഔറയെ ഞങ്ങൾ സ്വാഗതം ചെയ്യുകയും ഞങ്ങളുടെ കുടുംബം പൂർത്തിയാക്കുകയും ചെയ്യുമ്പോൾ ഉറക്കമില്ലാത്ത രാത്രികൾ കൂടുതൽ സന്തോഷകരമായി മാറിയിരിക്കുന്നുവെന്ന് യുവരാജ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചു.
ഇന്ത്യ സൃഷ്ടിച്ച ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന യുവരാജ്, എല്ലാ ഫോർമാറ്റുകളിലുമായി ഇന്ത്യക്കായി 402 മത്സരങ്ങൾ കളിച്ചു. 40 ടെസ്റ്റ് മത്സരങ്ങൾ കളിച്ച യുവരാജ് 33.92 ശരാശരിയിൽ 1900 റൺസ് നേടി.
206 ലാണ് ഹേസലിനെ യുവരാജ് വധുവായി സ്വീകരിച്ചത്. കഴിഞ്ഞ വർഷം അവർ മൂത്തമകൻ ഓറിയോണിന് ജന്മം നൽകി.40കാരനായ യുവരാജ് 2019ലായിരുന്നു ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.
Discussion about this post