ഇൻഡോറിൽ നടക്കുന്ന മൂന്നാം ഏകദിനത്തിൽ തകർന്നടിഞ്ഞ ഇന്ത്യൻ ബാറ്റിംഗ് നിരയെ നെഞ്ചുറപ്പോടെ നയിച്ച നിതീഷ് കുമാർ റെഡ്ഢി ആരാധകരുടെ മനം കവർന്നിരിക്കുകയാണ്. സമ്മർദ്ദഘട്ടത്തിൽ പതറാതെ അദ്ദേഹം നേടിയ ആ അർദ്ധ സെഞ്ച്വറിയും (53 റൺസ്), അതിനുശേഷം മൈതാനത്ത് നടത്തിയ ‘പുഷ്പ’ സെലിബ്രേഷനും സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
ടോപ് ഓർഡർ ബാറ്റർമാർ പരാജയപ്പെട്ട ഇടത്ത് നിന്നാണ് നിതീഷ് കുമാർ റെഡ്ഢി ഇന്ത്യയുടെ രക്ഷകനായി അവതരിച്ചത്. ന്യൂസിലൻഡ് സ്പിന്നർമാർ ആധിപത്യം പുലർത്തിയ പിച്ചിൽ മികച്ച ഫുട്വർക്കിലൂടെ അദ്ദേഹം റൺസ് കണ്ടെത്തി. ഇന്ത്യയുടെ വിക്കറ്റുകൾ തുടർച്ചയായി വീഴുമ്പോഴും വിരാട് കോഹ്‌ലിക്ക് കൂട്ടായി ഒരറ്റം കാത്തുസൂക്ഷിച്ച നിതീഷ് 53 റൺസാണ് നേടിയത്. നിതീഷിന്റെ ഈ പ്രകടനം എന്തായാലും ഏറെ പ്രതീക്ഷകൾ നൽകുന്നതാണ്.
തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ നിതീഷ്, അല്ലു അർജുന്റെ പ്രശസ്തമായ ‘പുഷ്പ’ സിനിമയിലെ ” താഴത്തില്ലെടാ” എന്ന ആംഗ്യം കാണിച്ചാണ് ആഘോഷിച്ചത്. ഇൻഡോറിലെ ഗാലറി ആവേശത്തോടെയാണ് ഈ മാസ്സ് സെലിബ്രേഷനെ ഏറ്റെടുത്തത്.
ഒടുവിൽ അശ്രദ്ധമായ ഷോട്ട് കളിച്ച് മടങ്ങുമ്പോൾ നിരാശനായ താരം, ഭാവിയിൽ വരാനിരിക്കുന്ന മികച്ച ഇന്നിങ്‌സുകളുടെ സൂചന തന്നെ നമുക്ക് നൽകി കഴിഞ്ഞു എന്ന് പറയാം. നിലവിൽ 164 – 5 എന്ന നിലയിൽ നിൽക്കുന്ന ഇന്ത്യക്കായി കോഹ്‌ലി- ജഡേജ സഖ്യമാണ് ക്രീസിൽ ഉള്ളത്.












Discussion about this post