ഇന്ത്യൻ ഏകദിന ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാർത്തകളല്ല സംഭവിക്കുന്നത്. ശ്രീലങ്കയ്ക്കും ഓസ്‌ട്രേലിയയ്ക്കും പിന്നാലെ ഇപ്പോൾ ന്യൂസിലൻഡിനെതിരെയും ഇന്ത്യ ഏകദിന പരമ്പര കൈവിട്ടിരിക്കുകയാണ്. തുടർച്ചയായ ഈ പരമ്പര തോൽവികൾ ഇന്ത്യൻ ആരാധകരെ വലിയ നിരാശയിലാഴ്ത്തിയിട്ടുണ്ട്.
ഇൻഡോറിൽ നടന്ന നിർണ്ണായകമായ മൂന്നാം ഏകദിനത്തിൽ ന്യൂസിലൻഡിനോട് 41 റൺസിന് പരാജയപ്പെട്ടതോടെയാണ് ഇന്ത്യയ്ക്ക് ഈ പരമ്പരയും (2-1) നഷ്ടമായത്. ഇതോടെ സമീപകാലത്ത് മൂന്ന് കരുത്തരായ ടീമുകൾക്കെതിരെയും ഇന്ത്യ ഏകദിന പരമ്പരകൾ അടിയറവ് വെച്ചു. ഇത് ഏകദിന ലോകകപ്പ് ഒകെ അടുത്ത വർഷം വരാനിരിക്കെ അത്ര നല്ല സൂചന അല്ല നൽകുന്നത്.
ലങ്കൻ മണ്ണിൽ നടന്ന ഏകദിന പരമ്പരയിൽ ഇന്ത്യയ്ക്ക് അടിപതറിയിരുന്നു. സ്പിൻ ബൗളിംഗിന് മുന്നിൽ ഇന്ത്യൻ ബാറ്റിംഗ് നിര തകർന്നടിയുന്ന കാഴ്ചയാണ് അവിടെ കണ്ടത്. ഓസ്‌ട്രേലിയൻ മണ്ണിൽ നടന്ന പരമ്പരയിൽ 2-1 നാണ് ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. രോഹിത് ശർമ്മയുടെ തകർപ്പൻ ഫോമിനും ഇന്ത്യയെ രക്ഷിക്കാനായില്ല. ഇന്ന് ഇന്ന് ഇൻഡോറിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 338 റൺസ് പിന്തുടർന്ന ഇന്ത്യ 296 റൺസിന് പുറത്തായി. വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയും (110) ഹർഷിത് റാണയുടെ പോരാട്ടവും (52) പാഴായി.
വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും മികച്ച പ്രകടനം നടത്തുമ്പോഴും മധ്യനിരയിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ മറ്റ് താരങ്ങൾക്ക് സാധിക്കുന്നില്ല. ഡെത്ത് ഓവറുകളിൽ കൂടുതൽ റൺസ് വഴങ്ങുന്നത് ടീമിന് വലിയ തിരിച്ചടിയാകുന്നു. ന്യൂസിലൻഡിനെതിരെ നടന്ന മത്സരത്തിൽ ഡാരിൽ മിച്ചലും ഗ്ലെൻ ഫിലിപ്സും നേടിയ സെഞ്ച്വറികൾ ഇതിന് ഉദാഹരണമാണ്.













Discussion about this post