ഇസ്ലാമാബാദ്; ചാന്ദ്രയാൻ 3 ന്റെ വിജയത്തിൽ അസൂയപൂണ്ട് പരിഹാസവുമായി എത്തുന്നവരെ പ്രതിരോധിച്ച് പാക് യുവാവും. പാകിസ്താൻ കാരനായ ക്രിക്കറ്റ് അനലിസ്റ്റായ മൊഹ്‌സിൻ അലിയാണ് ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
ചന്ദ്രയാൻ-3 ദൗത്യം വിജയിച്ചതിന് ശേഷം 2.3 ബില്യൺ പൗണ്ട് തങ്ങളുടെ സഹായ ധനം തിരികെ നൽകാൻ ഇന്ത്യയോട് ആവശ്യപ്പെട്ട യുകെ പത്രപ്രവർത്തകനെ ആണ് മൊഹ്‌സിൻ നിർത്തിപൊരിച്ചത്. ബഹിരാകാശ പദ്ധതിയുള്ള രാജ്യങ്ങൾക്ക് ഞങ്ങൾ പണം നൽകേണ്ടതില്ല. 2016നും 2021 നും ഇടയിൽ ഞങ്ങൾ അവർക്ക് അയച്ച 2.3 ബില്യൺ പൗണ്ട് സഹായധനം തിരികെ നൽകാൻ ഇന്ത്യ തയ്യാറാവണം. ദരിദ്രരാജ്യം എന്നായിരുന്നു പാട്രിക് ക്രിസ്റ്റ് എന്ന മാദ്ധ്യമ പ്രവർത്തകന്റെ പരിഹാസം.
ഒരു മുൻ കോളനി (ഇന്ത്യ) വെറും 77 വർഷത്തിനുള്ളിൽ ഗണ്യമായി പുരോഗമിച്ചതിന്റെ ഫലമായാണ് യുകെ പത്രപ്രവർത്തകന്റെ പ്രതികരണമെന്ന് പാട്രിക്കിനെ പരിഹസിച്ചുകൊണ്ട് മൊഹ്സിൻ പറഞ്ഞു.ഈ ദ്രുതഗതിയിലുള്ള പുരോഗതി, പ്രത്യേകിച്ച് ബഹിരാകാശ ശാസ്ത്ര മേഖലയിൽ, പാട്രിക്കിന് ദഹിക്കാൻ പ്രയാസമായിരുന്നു. അതിനാൽ അയാൾക്ക് ആരെങ്കിലും ചൊറിക്കുള്ള മരുന്ന് വാങ്ങി നൽകൂ എന്നായിരുന്നു മൊഹ്‌സിൻ അലിയുടെ മറുപടി. നിരവധി പേരാണ് ചാന്ദ്രദൗത്യത്തിന് മൊഹ്‌സിൻ അലി നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചത്.
Discussion about this post