Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇത് നിങ്ങളുടെ സീനിയർ ഓഫീസറുടെ ഓർഡർ ആണ് , പോകൂ രജ്‌വീർ ! കാർഗിൽ മലനിരകളിൽ കത്തിജ്വലിച്ച സൈനികൻ

രാം നാഥ് . എസ്

by Brave India Desk
Aug 26, 2023, 11:30 am IST
in India, Defence
Share on Facebook
Tweet
WhatsApp
Telegram

1972 മാർച്ച് 4 ന് ജയ്പൂരിൽ ജനനം. 1997ൽ 4-ാം ജാട്ട് റെജിമൻറിൽ ലെഫ്റ്റനൻറായി സൈന്യത്തിൽ പ്രവേശിച്ചു.1999 മേയ് മാസത്തിൽ കാർഗിലിലെ കക്സർ സെക്ടറിൽ നിയോഗിക്കപ്പെട്ടു. മറ്റൊരു ജൂനിയർ ഓഫീസർ കൂടി കക്സറിൽ അദ്ദേഹത്തിന്റെ സഹായത്തിനുണ്ടായിരുന്നു. സഹോദരിക്ക് എഴുതിയ കത്തിൽ ആ ഓഫീസറെപ്പറ്റി അമിത് ഭരദ്വാജ് പറഞ്ഞതിങ്ങനെ. ” ഒരു പുതിയ കുട്ടി എന്റെ യൂണിറ്റിൽ ചേർന്നിട്ടുണ്ട്. ലെഫ്റ്റനന്റ് സൗരവ് കാലിയ.എനിക്ക് വേണ്ടതെല്ലാം അവൻ ചെയ്തു തരുന്നു. ഒടുവിൽ എന്നെ സാർ എന്ന് വിളിക്കാൻ ഒരാളായി “.

കനത്ത മഞ്ഞുവീഴ്ചയിൽ നിയന്ത്രണരേഖയിലെ ചില പോസ്റ്റുകളിൽ നിന്ന് സൈന്യം പിൻമാറിയ സമയമായിരുന്നു. പെട്രോളിങ്ങിനുമാത്രം ആ സ്ഥലങ്ങളിൽ പോകും. 1999 മേയ് 17ന് ബേസ് കമാൻറർക്ക് ക്യാപ്റ്റൻ അമിത് ഭരദ്വാജ് വയർലെസ് സന്ദേശം നൽകി.

Stories you may like

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

‘മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു’: ഉപഭോക്താക്കൾക്ക് ആശ്വാസം, തിങ്കളാഴ്ച മുതൽ ബാങ്കുകൾ സാധാരണ പോലെ പ്രവർത്തിക്കും

”കക്ക്സർ മേഖലയിലെ ബജ്രംഗ് പോസ്റ്റിൽ പെട്രോളിംഗിനു പോയ സൗരവ് കാലിയയെപ്പറ്റി വിവരമൊന്നുമില്ല. വയർലെസിൽ കിട്ടുന്നുമില്ല. ഞാൻ അന്വേഷിച്ചു പോവുകയാണ്. 30 പേരുടെ ടീമിനെ തയ്യാറാക്കിയിട്ടുണ്ട്. ”

ബജ്രംഗ് പോസ്റ്റിലെത്തിയ അമിത് ഭരദ്വാജിനും ടീമിനും നേർക്ക് കനത്ത് വെടിവെപ്പുണ്ടായി. ഇവർ തിരിച്ചടിക്കാനും തുടങ്ങി. എന്നാൽ നൂറുകണക്കിന് പാകിസ്താൻ സൈനികർ ബജ്രംഗ് പോസ്റ്റ് കയ്യടക്കിയിരുന്നു. പിടിച്ചു നിൽക്കാനാവില്ലെന്നു മനസ്സിലായ അമിത് തന്റെ സൈനികരോട് പിൻമാറാൻ ആവശ്യപ്പെട്ടു.

“നിങ്ങൾ തിരിച്ചിറങ്ങണം. ഞാൻ കവർ ഫയർ ചെയ്തു കൊള്ളാം. കൂടുതൽ സൈനികരെ ഇങ്ങോട്ടയക്കാൻ കമാൻറിങ് ഓഫീസറോട് പറയണം.അസാധാരണമായതെന്തോ സംഭവിക്കുന്നുണ്ട് ”

ക്യാപ്റ്റന്റെ നിർബന്ധത്തിന്നു വഴങ്ങി ടീം പിൻമാറി. എന്നാൽ അമിത് ഭരദ്വാജിന്റെ ബഡ്ഡിയായ ഹവീൽദാർ രജ് വീർ സിംഗ് പിൻമാറാൻ തയ്യാറായില്ല. നിങ്ങളെ ഉപേക്ഷിച്ച് ഞാൻ ഇവിടെ നിന്നു പോകില്ല എന്ന് രജ് വീർ പറഞ്ഞു. മരണം ഉറപ്പാണെന്നും നിങ്ങൾ കുടുംബവും കുട്ടികളും ഉള്ളയാളാണെന്നും പിന്മാറണമെന്നും അമിത് പറഞ്ഞു. മരിക്കുന്നെങ്കിൽ നമ്മൾ ഒരുമിച്ച് എന്നായിരുന്നു രജ് വീറിന്റെ മറുപടി.

ദേഷ്യം വന്ന ക്യാപ്റ്റൻ അമിത് പറഞ്ഞു, “ഇത് നിങ്ങളുടെ സീനിയർ ഓഫീസറുടെ ഓർഡർ ആണ്. അനുസരിച്ചില്ലെങ്കിൽ നടപടി നേരിടേണ്ടി വരും ”

ഹവീൽദാർ പറഞ്ഞു. “സാർ, നമ്മൾ രണ്ടു പേരും ജീവനോടെ അവശേഷിച്ചാൽ താഴെയെത്തുമ്പോൾ എനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചുകൊള്ളൂ. പക്ഷെ നിങ്ങളെ തനിച്ചാക്കി ഞാൻ പോകില്ല”

കാർഗിൽ യുദ്ധം ആരംഭിച്ചു. പിന്നീട് അമിത് ഭരദ്വാജിനെയും രജ് വീറിനെപ്പറ്റിയും വിവരമൊന്നുമുണ്ടായില്ല.

ജൂൺ 4 ന് വീട്ടിലേക്ക് പട്ടാളത്തിൽ നിന്നും എഴുത്തുവന്നു. മേയ് 17 മുതൽ അമിത് മിസ്സിംഗ് ആണ്. ഞങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട് എന്നായിരുന്നു കത്തിൽ. പിറ്റേ ദിവസം ഫോൺ വന്നു.

” ഞാൻ കശ്മീരിൽ നിന്നാണ് വിളിക്കുന്നത്. പേര് വെളിപ്പെടുത്തുന്നില്ല.ക്യാപ്റ്റൻ അമിത് ജീവനോടെയില്ല”

എന്താണ് സംഭവിച്ചതെന്ന് സഹോദരി ചോദിച്ചു. ബജ്രംഗ് പോസ്റ്റിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടു എന്ന് പറഞ്ഞു. ശരീരം എപ്പോൾ വീട്ടിലെത്തുമെന്ന് സഹോദരി ചോദിച്ചപ്പോൾ ശരീരം കിട്ടിയില്ലാ എന്നായിരുന്നു മറുപടി. പിന്നെങ്ങനെ മരണം ഉറപ്പിച്ചു എന്ന് സഹോദരി ചോദിച്ചു. “ശരീരം സൈനികർ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ അവർക്ക് അതെടുക്കാൻ പറ്റുന്നില്ല. പാകിസ്താൻ ഭാഗത്ത് നിന്ന് ശക്തമായ വെടിവെപ്പാണ്. മരിച്ചുവെന്നുറപ്പാണ്. നിങ്ങൾ കുടുംബാംഗങ്ങളെ പറഞ്ഞു മനസ്സിലാക്കൂ.” 57 ദിവസങ്ങൾക്കു ശേഷം കാർഗിൽ യുദ്ധം അവസാനിച്ച ജൂലൈ 13 നാണ് അമിത് ഭരദ്വാജിന്റെയും രജ് വീറിൻെറയും ശരീരം ഭാരതത്തിന് വീണ്ടെടുക്കാനായത്. തന്റെ റൈഫിൾ നെഞ്ചോടു ചേർത്തു പിടിച്ച് മഞ്ഞിൽ പുതഞ്ഞ നിലയിലായിരുന്നു അമിതിന്റെ ശരീരം. സമീപത്ത് നിന്ന് 10 പാകിസ്താൻ സൈനികരുടെ വെടിയേറ്റ് തുളഞ്ഞ ശവശരീരങ്ങൾ കണ്ടെത്തി.

1999 ജൂലായ് 14ന് ആ ധീര സൈനികന്റെ ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ ശരീരം അഭിമാനത്തോടെ ജയ്പ്പൂർ നഗരം ഏറ്റുവാങ്ങി.

അമിതിന്റെ അച്ഛനൊഴികെ എല്ലാവരും മരണത്തോട് പൊരുത്തപ്പെട്ടിരുന്നു. മൃതദേഹം കണ്ടെത്തുന്നത് വരെ ” അവൻ അതിർത്തിയിൽ ശത്രുക്കളോട് പോരാടിക്കൊണ്ടിരിക്കുകയാണ് ” എന്നായിരുന്നു അച്ഛന്റെ വിശ്വാസം. ആശ്വസിപ്പിക്കാനെത്തിയവരോടും അദ്ദേഹം ഇതായിരുന്നു പറഞ്ഞത്.

1999 ൽ അമിതിനു വേണ്ടി സഹോദരി സുനിത ഭരദ്വാജ് തയ്യാറാക്കിയ രാഖി അണിയാൻ അമിത് ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീടുള്ള ഓരോ വർഷവും അമിതിന്റെ ബറ്റാലിയനിലെ സൈനികർക്കായി സുനിത ഭരദ്വാജ് രക്ഷാബന്ധൻ ദിനത്തിൽ രാഖി അയച്ചു കൊടുക്കും. ചില വർഷങ്ങളിൽ സൈനികർക്കൊപ്പമായിരുന്നു അവരുടെ രക്ഷാബന്ധൻ ആഘോഷം. ധീരനായ തന്റെ സഹോദരന്റെ ദീപ്തമായ ഓർമ്മകളാണ് അതിലൂടെ ഉണരുന്നതെന്ന് അവൾക്കറിയാം.

Tags: indian armyKARGILKargil HeroSPECIALCapt Amit Bharadwaj
Share15
Tweet
Send
Share

Latest stories from this section

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

Latest News

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ആ അജ്ഞാതൻ ആരാണ്? പാകിസ്താനിലെ ഭീകരനേതാക്കളെ ഉന്നം പിഴയ്ക്കാതെ വകവരുത്തുന്ന അജ്ഞാതൻ

നാടുവിടാൻ ശ്രമിച്ചവരെ തട്ടിക്കൊണ്ടുപോയി, വീടുകൾ തകർത്തു’: പാകിസ്ഥാനിൽ ഭീകരരുടെ വിളയാട്ടം, 13 പേരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

‘മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു’: ഉപഭോക്താക്കൾക്ക് ആശ്വാസം, തിങ്കളാഴ്ച മുതൽ ബാങ്കുകൾ സാധാരണ പോലെ പ്രവർത്തിക്കും

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

‘പെണ്ണാണെന്ന് അറിയാൻ വസ്ത്രം ഊരി നോക്കണോ?’: പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച പ്രിയദർശിനി കണ്ടക്ടർക്ക് സസ്പെൻഷൻ

ഇറാന്റെ ആണവനിലയങ്ങൾ ഒന്നൊന്നായി ആക്രമിച്ച് ഇസ്രായേൽ; പശ്ചിമേഷ്യയിൽ മഹായുദ്ധകാഹളം?

ലെബനനും ഗാസയും ഇസ്രയേലിനോട് കൂട്ടിച്ചേർക്കണം, വെസ്റ്റ് ബാങ്കിൽ യുദ്ധം വേണം’:ഇസ്രായേൽ മന്ത്രി

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

ജി. സുധാകരൻ ബുദ്ധിമാനായ കമ്യൂണിസ്റ്റ്, കൊടുംചതി ചെയ്യുമെന്ന് കരുതിയില്ല’: സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies