പൂനെ : കാറിൽ കടത്തുകയായിരുന്ന 50.65 കോടി രൂപ വിലമതിക്കുന്ന മെതാക്വലോൺ പിടികൂടി. ഹിപ്നോട്ടിക് സെഡേറ്റീവ് ആയ നിരോധിത ലഹരിമരുന്നാണ് മെതാക്വലോൺ. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ആണ് 50.65 കോടി രൂപ വിലമതിക്കുന്ന മെതാക്വലോൺ പിടിച്ചെടുത്തത്.
പൂനെയിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് മെതാക്വലോൺ പിടിച്ചെടുത്തത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡിആർഐ ഉദ്യോഗസ്ഥർ മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ കാറിൽ നിന്നും നിരോധിത ലഹരി മരുന്ന് പിടിച്ചെടുത്തത്. വെള്ള സ്ഫടിക വസ്തുക്കളടങ്ങിയ 4 നീല നിറത്തിലുള്ള പ്ലാസ്റ്റിക് പാത്രങ്ങൾ വാഹനത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു.
പ്രൈമറി ഫീൽഡ് ടെസ്റ്റുകൾ നടത്തിയതിൽ നിന്നും ഈ പദാർത്ഥം മെതാക്വലോൺ ആണെന്ന് സ്ഥിരീകരിച്ചു. 101.31 കിലോഗ്രാം മെതാക്വലോൺ ആണ് വാഹനത്തിൽ നിന്നും കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തെലങ്കാന, മഹാരാഷ്ട്ര, ഡൽഹി, ഹരിയാന സ്വദേശികളാണ് അറസ്റ്റിലായവവർ.
Discussion about this post