ലക്‌നൗ: നെറ്റിയിൽ കുങ്കുമക്കുറി അണിഞ്ഞതിന് 13 കാരനെ ക്രൂരമായി മർദ്ദിച്ച് മതതീവ്രവാദികൾ. ഉത്തർപ്രദേശിലെ കൗശാംഭി ജില്ലയിലായിരുന്നു സംഭവം. 13 കാരന്റെ പരാതിയിൽ പോലീസ് രണ്ട് പേർക്കെതിരെ കേസ് എടുത്തു.
ധാമവാ ഗ്രാമത്തിലായിരുന്നു സംഭവം. ഇവിടെ പഞ്ചായത്ത് ഓഫീസിന് മുൻപിൽ നിൽക്കുകയായിരുന്നു കുട്ടി. ഇത് കണ്ട മതതീവ്രവാദികൾ കുറി മായ്ക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കുട്ടി ഇതിന് അനുവദിച്ചില്ല. ഇതോടെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഇവരെ തടയാൻ എത്തിയ കുട്ടിയുടെ സഹോദരനും മർദ്ദനമേറ്റു. നാട്ടുകാർ എത്തിയാണ് ഇവരെ പിടിച്ച് മാറ്റിയത്.
ഇതിന് പിന്നാലെ നാട്ടുകാരുടെ സഹായത്തോടെ കുട്ടികൾ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പ്രദേശവാസികളായ ഖാസിം, ഇജാസ് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. കേസ് എടുത്തതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയിരിക്കുകയാണ്. ഇവർക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.










