കാസർകോട് : കാസർകോട് പോക്‌സോ കേസ് പ്രതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബങ്കളം കൂട്ടുപ്പുന്നയിൽ സ്വദേശി തമ്പാൻ (65) ആണ് മരിച്ചത്. 16 കാരനെ പീഡിപ്പിച്ച കേസിൽ ജയിലിലായിരുന്ന ഇയാൾ ഒരു മാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്.
ഇന്നു രാവിലെ ഇയാളെ വീടിനകത്ത് വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉയർന്ന ജോലി വാഗ്ദാനം ചെയ്ത് കഴിഞ്ഞ മെയിൽ ആണ് ഇയാൾ 16 കാരനെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post