Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ക്രിക്കറ്റിലും ചുവപ്പ് കാർഡ് കണ്ടു; ആദ്യ ഇര ഈ വിൻഡീസ് താരം (വീഡിയോ)

സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയോട്സും ട്രിൻബാഗോ നൈറ്റ് റൈഡേഴ്സും തമ്മിൽ നടന്ന മത്സരത്തിലായിരുന്നു ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ചുവപ്പ് കാർഡ് പിറന്നത്

by Brave India Desk
Aug 28, 2023, 04:37 pm IST
in Cricket, International, Sports
Share on Facebook
Tweet
WhatsApp
Telegram

ട്രിനിഡാഡ്: ഫുട്ബോളിൽ സർവസാധാരണമായ ചുവപ്പ് കാർഡ് അങ്ങനെ ചരിത്രത്തിൽ ആദ്യമായി ക്രിക്കറ്റിലും അവതരിച്ചു. കരീബിയൻ പ്രീമിയർ ലീഗിന്റെ നിലവിലെ സീസണിൽ, സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയോട്സും ട്രിൻബാഗോ നൈറ്റ് റൈഡേഴ്സും തമ്മിൽ നടന്ന മത്സരത്തിലായിരുന്നു ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ചുവപ്പ് കാർഡ് പിറന്നത്. വിൻഡീസ് താരം സുനിൽ നരെയ്നായിരുന്നു ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ചുവപ്പ് കാർഡിന്റെ ഇര.

കുറഞ്ഞ ഓവർ നിരക്കിനുള്ള ശിക്ഷയായാണ് കരീബിയൻ പ്രീമിയർ ലീഗിൽ ചുവപ്പ് കാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയോട്സിനെതിരായ മത്സരത്തിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് പതിനേഴാമത്തെയും പതിനെട്ടാമത്തെയും ഓവറുകൾ പൂർത്തീകരിക്കാൻ അധികം സമയമെടുത്തു. ചുവപ്പ് കാർഡ് നിയമ പ്രകാരം പിന്നീടുള്ള ഓരോ ഓവറുകളിലും ഔട്ടർ സർക്കിളിൽ നിന്നും ഓരോ ഫീൽഡർമാർ ഇന്നർ സർക്കിളിലേക്ക് പിൻവലിക്കപ്പെട്ടു. പത്തൊൻപതാമത്തെ ഓവറും പൂർത്തിയാക്കാൻ വൈകിയതോടെ, അമ്പയർ ചുവപ്പ് കാർഡ് ഉയർത്തുകയായിരുന്നു.

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

ചുവപ്പ് കാർഡ് നിയമ പ്രകാരം ഫീൽഡിംഗ് ക്യാപ്ടൻ ഒരു കളിക്കാരനെ ഗ്രൗണ്ടിൽ നിന്നും പിൻവലിക്കണം. മത്സരത്തിന്റെ തന്റെ 4 ഓവർ ക്വാട്ട പൂർത്തിയാക്കിയ സുനിൽ നരെയ്നെ ഇതോടെ ടികെആർ ക്യാപ്ടൻ കീറൺ പൊള്ളാർഡ് മൈതാനത്ത് നിന്നും പിൻവലിച്ചു. ഫീൽഡിംഗ് ടീമിന്റെ പത്ത് കളിക്കാർ മാത്രമാണ് അവസാന ഓവറിൽ മൈതാനത്ത് ഉണ്ടായിരുന്നത്.

വീഡിയോ: https://twitter.com/FarziCricketer/status/1696058942709964874?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1696058942709964874%7Ctwgr%5Eea1b7dc34ca548ec3720f19b964b03df4d37c686%7Ctwcon%5Es1_&ref_url=https%3A%2F%2Fd-15435681882559375119.ampproject.net%2F2307272333000%2Fframe.html

ചുവപ്പ് കാർഡ് നിയമ പ്രകാരം ക്രിക്കറ്റിൽ കുറഞ്ഞ ഓവർ നിരക്കിന്റെ ശിക്ഷകൾ ഇപ്രകാരമാണ്. പതിനെട്ടാം ഓവറിന്റെ തുടക്കത്തിൽ ബൗളിംഗ് ടീം നിശ്ചിത ഓവർ നിരക്കിൽ നിന്നും പിന്നിലാണെങ്കിൽ ഔട്ടർ സർക്കിളിൽ നിന്നും ഒരു ഫീൽഡറെ പിൻവലിച്ച് ഇന്നർ സർക്കിളിൽ നിർത്തും.

പത്തൊൻപതാം ഓവറിന് മുൻപും ഇത് ആവർത്തിക്കുകയാണെങ്കിൽ ഔട്ടർ സർക്കിളിൽ നിന്നും രണ്ട് ഫീൽഡർമാരെ ഇന്നർ സർക്കിളിൽ നിർത്തും. ഇതോടെ ഔട്ടർ സർക്കിളിൽ നാല് ഫീൽഡർമാർ മാത്രമായിരിക്കും ഉണ്ടാകുക.

അവസാന ഓവറിന്റെ തുടക്കത്തിലും പിഴവ് ആവർത്തിച്ചാലായിരിക്കും ചുവപ്പ് കാർഡ് രംഗത്ത് വരിക. ഇവിടെ ഫീൽഡിംഗ് ടീമിൽ നിന്നും ഒരു കളിക്കാരൻ ഗ്രൗണ്ടിന് പുറത്താകും. ഏത് കളിക്കാരൻ ആണ് പുറത്ത് പോകേണ്ടതെന്ന് ക്യാപ്ടന് തീരുമാനിക്കാം.

Tags: Red CardCPL23Sunil NarineSt Kitts and Nevis PatriotsTrinbago Knight Riderswest indies
Share9
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies