തിരുവനന്തപുരം; മലയാളികളുടെ ദേശീയോത്സവമായ ഓണത്തെ പിണറായി സർക്കാർ അവതാളത്തിലാക്കിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന പിണറായി സർക്കാർ ഒടുവിൽ ഓണത്തെയും ശരിയാക്കിയിരിക്കുകയാണ്. അതിദരിദ്രർക്ക് മാത്രം കൊടുക്കുന്ന കിറ്റ് വിതരണം പോലും കൃത്യമായി നൽകാതെ പാവങ്ങൾ ഓണം ഉണ്ണുന്നത് പോലും മുടക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എൺപതു ലക്ഷം ബൂർഷ്വാസികൾക്കും ഇത്തവണ ഓണക്കിറ്റില്ലാത്തത് എന്തിനാണൊരു വലിയ പ്രശ്‌നമാക്കുന്നത് നമ്മൾ ? ഏഴുലക്ഷം പേർക്കത് ഓണത്തിനു മുൻപ് നൽകാൻ കഴിയാത്തതും വലിയൊരു വീഴ്ചയല്ലെന്ന് കെ സുരേന്ദ്രൻ പരിഹസിച്ചു. പാവപ്പെട്ട 140 എം. എൽ. എ മാർക്കും അതിദരിദ്രരായ നമ്മുടെ 20 മന്ത്രിമാർക്കും കൃത്യസമയത്ത് കിറ്റെത്തിക്കാൻ കഴിഞ്ഞത് വലിയൊരു കാര്യം തന്നെയല്ലേ. സി. എം. ആർ. എൽ ഉൾപ്പെടെ ഒരു നൂറ് പാവപ്പെട്ട വ്യവസായികൾക്ക് കിറ്റ് നൽകാൻ കഴിഞ്ഞില്ലെന്നത് വലിയ വീഴ്ചയായെന്ന് അടുത്ത പാർട്ടി പ്‌ളീനം വിലയിരുത്തുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ ഒപ്പമുണ്ട്. എൽ. ഡി. എഫ് വന്നാൽ എല്ലാം ശരിയാകും. ഇടതുപക്ഷം ഹൃദയപക്ഷം. വിപ്ലവം ജയിക്കട്ടെ. ജയ് പിണറായി ജയ് ചെഗുവേര. എന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
Discussion about this post