ചെന്നൈ : തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. 8.9 ലക്ഷം രൂപ വിലമതിപ്പുള്ള സ്വർണ കട്ടികൾ കസ്റ്റംസ് പിടികൂടി. സംഭവത്തിൽ യുവാവ് അറസ്റ്റിലായിട്ടുണ്ട്. ഇയാളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ന്യൂട്ടെല്ല ജാറുകളിലായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണ പൊടിയിലായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്. വിമാനത്താവളത്തിൽ നടന്ന പരിശോധനയിൽ അധികൃതർക്ക് സംശയം തോന്നിയിരുന്നു. ഇതേ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ആയിരുന്നു സ്വർണം പിടികൂടിയത്. 149 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത് എന്ന് കസ്റ്റംസ് അറിയിച്ചു.
ക്വാലാലംപൂരിൽ നിന്നാണ് തിരുച്ചിറപ്പള്ളിയിലേക്ക് ഇയാൾ എത്തിയത്. ഇയാൾക്കെതിരെ കസ്റ്റംസ് നിയമത്തിലെ 110, 104 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.











