വാരണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ജപ്പാന് പ്രധാനമന്ത്രി ഷിന്‍സൊ ആബെ ഗംഗാ തീരത്ത് ആരതിയില്‍ പങ്കെടുത്തു. ആദ്യമായാണ് ഒരു വിദേശ രാഷ്ട്രത്തിന്റെ ഉയര്‍ന്ന പദവിയിലുള്ള വ്യക്തി ഗംഗാ ആരതിയില്‍ പങ്കെടുക്കുന്നത്.
മൂന്ന് ദിവസത്തെ സന്ദര്‍ശത്തിനായി ഇന്ത്യയിലെത്തിയ ആബെയ്ക്കു ഗംഭീര സ്വീകരണമാണു സ്വന്തം മണ്ഡലമായ വാരാണസിയില്‍ നരേന്ദ്ര മോദി ഒരുക്കിയത്. ഏതാണ്ട് 12,000 എല്‍ഇഡി ബള്‍ബുകള്‍ കൊണ്ട് വാരണസി നഗരത്തില്‍ ദീപാലങ്കരം ഒരുക്കിയിരുന്നു. രാത്രി ഭക്ഷണത്തിനു ശേഷം ബനാറസിലെ പ്രത്യേക വസ്തുക്കള്‍ ആബെയ്ക്ക് സമ്മാനമായി നല്കി.
ജപ്പാനിലെ വേഗതയേറിയ ട്രെയിനിനെക്കാളും വേഗമാര്‍ന്നതാണ് നരേന്ദ്ര മോദിയുടെ പദ്ധതികളെന്ന് ആബെ നേരത്തെ പറഞ്ഞിരുന്നു. സുരക്ഷിതവും വിശ്വസനീയവുമാണ് ഇവ. എല്ലാവരെയും ഒപ്പം നിര്‍ത്തിയാണ് മോദി മുന്നോട്ടുപോകുന്നത്. സഹകരണം ഇരു രാജ്യങ്ങള്‍ക്കും ഗുണം ചെയ്യും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യ-ജപ്പാന് ബന്ധത്തില്‍ വന്വളര്ച്ചയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു
Discussion about this post