മുംബൈ: ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന്റെ അനധികൃത സ്വത്ത് സമ്പാദന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടി നവ്യ നായരെ ചോദ്യം ചെയ്തായി സ്ഥിരീകരണം. മുംബൈ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുംബൈയിലേക്ക് വിളിച്ചുവരുത്തിയാണ് നവ്യയെ ചോദ്യം ചെയ്തത്.
ഉദ്യോഗസ്ഥനുമായി നവ്യ നായർക്ക് അടുത്ത സൗഹൃദമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു ഇ ഡിയുടെ ചോദ്യം ചെയ്യൽ.താനുമായി നവ്യ ഡേറ്റിങ്ങിലായിരുന്നുവെന്നും നവ്യയെ കാണാൻ പത്തോളം തവണ കൊച്ചിയിലേക്ക് പോയി എന്നും സച്ചി സാവന്തിന്റെ മൊഴിയുണ്ട്.
എന്നാൽ ഈ വാദങ്ങളെല്ലാം നവ്യ തള്ളി. കുടുംബസുഹൃത്ത് മാത്രമാണ് സച്ചിൻസാവന്ത് എന്നാണ് നവ്യയുടെ വിശദീകരണം. സച്ചിൻ സാവന്തുമായി ഒരേ റസിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാർ എന്ന പരിചയം മാത്രമാണുള്ളത്. ഗുരുവായൂർ സന്ദർശനത്തിന് പലതവണ സൗകര്യം ചെയ്തു നൽകുകയും ചെയ്തു. നവ്യയുടെ മകന്റെ പിറന്നാളിന് സമ്മാനം നൽകിയതൊഴിച്ചാൽ സച്ചിൻ സാവന്ത് ഒരു ഉപഹാരവും നൽകിയിട്ടില്ലെന്നും താരത്തിന്റെ കുടുംബം വ്യക്തമാക്കി. സച്ചിൻ സാവന്തുമായി ബന്ധപ്പെട്ടുള്ള ഈ വിവരങ്ങൾ ഇ ഡിയോട് പറഞ്ഞിട്ടുണ്ടെന്നും നവ്യ നായരുടെ കുടുംബം അറിയിച്ചു.
Discussion about this post