കൊച്ചി: കൊച്ചി നഗരസഭ കൗണ്‍സിലിനെതിരെ ഫേസ്ബുക്കിലൂടെ ആരോപണമുന്നയിച്ച ജില്ലാകളക്ടര്‍ എം.ജി.രാജമാണിക്യത്തിനെതിരെ നഗരസഭ രംഗത്ത്. കോര്പ്പറേഷന് ഭണസമിതിക്കെതിരെ കളക്ടര്‍ ആരോപണമുന്നയിക്കുന്നത് ഈഗോ മൂലമാണെന്നും, അദ്ദേഹം വെളിച്ചപ്പാടാവുകയാണെന്നും നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എ.ബി സാബു പറഞ്ഞു.
ദുഷ്ടബുദ്ധിയോടെ പെരുമാറുന്ന കളക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കുമെന്നും എ.ബി.സാബു വ്യക്തമാക്കി
പ്രതിപക്ഷ രാഷ്ട്രീയക്കാരനെ പോലെ വെളിച്ചപ്പാടായി രാജമാണിക്യം പെരുമാറുന്നു. കളക്ടറുടേത് ദുഷ്ടബുദ്ധിയാണ്. നഗരസഭയെ വിമര്‍ശിക്കുന്നതിന് മുന്‍പ് കളക്ടര്‍ സ്വന്തം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം .ചട്ടം ലംഘിച്ച കളക്ടര്‍ക്കെതിരെ നടപടി വേണം ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കും.
മേയര്‍മാരുടെ പേരെഴുതിവയ്ക്കുന്ന കൊച്ചി നഗരസഭയിലെ ബോര്‍ഡില്‍ ജില്ലാ കളക്ടര്‍ ക്രമവിരുദ്ധമായി സ്വന്തം പേരെഴുതിവച്ചു. ഇതിനെതിരെ കൗണ്‍സില്‍ നിലപാടെടുത്തതിനാലാണ് കളക്ടര്‍ നഗരസഭയെ അവഹേളിക്കുന്നത്. വിഷയത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങേണ്ടെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ ജില്ലാ കളക്ടര്‍ക്കെതിരെ പോരാട്ടത്തിനുറച്ചിരിക്കുന്നത്- സാബു പറഞ്ഞു.
Discussion about this post