തിരുവനന്തപുരം: ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രിയെ ഒഴിവാക്കിയത് സംസ്ഥാനത്തെയും മുഖ്യമന്ത്രിയേയും അപമാനിക്കുന്നതാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. പ്രതിഷേധമായി തിരുവനന്തപുരത്ത് ശങ്കര്‍ പ്രതിമയ്ക്കു മുന്നില്‍ കെ.പി.സി.സി പ്രാര്‍ഥനാ സംഗമം നടത്തും.
സംഘപരിവാര്‍-വെള്ളാപ്പള്ളി കൂട്ടുകെട്ട് ആര്‍.ശങ്കറിനെ വര്‍ഗീയവത്ക്കരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. നാടിന്റെ പൊതു സ്വത്തായി കണക്കാക്കുന്ന ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങ് സ്വകാര്യ ചടങ്ങാണെന്ന് പറയുന്നത് നിരര്‍ഥകമാണ്. അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങ് ആര് നടത്തിയാലും നല്ലതാണ്.
എന്നാല്‍ അത് എല്ലാവരും കൂടി നടത്തുമ്പോഴാണ് മഹത്വമുണ്ടാകുന്നത്. അതില്‍ മുഖ്യമന്ത്രിയോട് വരരുത് എന്ന് പറയുമ്പോള്‍ അത് കേരള സമൂഹത്തേയും എസ്.എന്‍.ഡി.പി ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളേയും അപമാനിക്കുന്നതേൊണന്നും സുധീരന്‍ പറഞ്ഞു.
ഇതില്‍ പ്രതിഷേധിച്ച് കൊല്ലത്ത് പ്രതിമ അനാച്ഛാദന ചടങ്ങ് നടക്കുന്ന സമയത്ത് തിരുവനന്തപുരത്തെ ശങ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ കെ.പി.സി.സി പ്രാര്‍ഥനാ സംഗമം നടത്തുമെന്നും സുധീരന്‍ അറിയിച്ചു. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമടക്കമുള്ള നേതാക്കള്‍ ഇതില്‍ പങ്കെടുക്കും.
Discussion about this post