തൃശ്ശൂർ: പുലി കളി സംഘങ്ങൾക്ക് ആശ്വാസമായി നടനും ബിജെപി മുൻ എംപിയുമായ സുരേഷ് ഗോപി. സംഘങ്ങൾക്ക് അദ്ദേഹം സാമ്പത്തിക സഹായം കൈമാറി. ഓരോ ദേശത്തിനും 50,000 രൂപ വച്ചാണ് അദ്ദേഹം കൈമാറിയത്.
ഓണാഘോഷത്തിന്റെ ഭാഗമായുള്ള പുലികളി ഇന്നാണ്. ഇത് കാണാൻ എത്തിയതായിരുന്നു സുരേഷ് ഗോപി. പുലി കളി നടത്തിപ്പിന് നേരിടേണ്ടിവരുന്ന സാമ്പത്തിക ബാദ്ധ്യതയെക്കുറിച്ചുള്ള വാർത്തകൾ അദ്ദേഹവും അറിഞ്ഞിരുന്നു. ഇതേ തുടർന്നായിരുന്നു സാമ്പത്തിക സഹായം കൈമാറിയത്.
സംസ്ഥാന സർക്കാരിൽ നിന്നും കടുത്ത അവഗണനയാണ് പുലികളി സംഘം നേരിടുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് സുരേഷ് ഗോപിയുടെ സാമ്പത്തിക സഹായം ആശ്വാസമാകുന്നത്. സാദ്ധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ 15 ഓളം പുലികളി സംഘങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് അഞ്ചെണ്ണമായി ഇത് ചുരുങ്ങി.
Discussion about this post