Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

ഡയറ്റ് എന്ന വാല്‍ കണ്ട് കണ്ണ് മഞ്ഞളിക്കരുത്, പരിധിവിട്ടാല്‍ കൊലയാളികളാകുന്ന ഡയറ്റുകളും ഉണ്ട്

by Brave India Desk
Sep 1, 2023, 04:29 pm IST
in Lifestyle
Share on Facebook
Tweet
WhatsApp
Telegram

പച്ചയായ കായ്ക്കനികള്‍ മാത്രം അടങ്ങിയ ഡയറ്റ് പിന്തുടര്‍ന്നിരുന്ന ഒരു വീഗന്‍ ഫുഡ് ഇന്‍ഫ്‌ളുവന്‍സര്‍ മതിയായ ആഹാരം കഴിക്കാത്തതിനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം മരണമടഞ്ഞ വാര്‍ത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്. വര്‍ഷങ്ങളായി വേവിക്കാത്ത ആഹാരസാധനങ്ങള്‍ കഴിച്ചിരുന്ന സന്ന ഡി ആര്‍ട്ട് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മുപ്പത്തിയേഴുകാരി പ്രധാനമായും പഴങ്ങളും പഴച്ചാറുകളും മാത്രമാണ് കഴിച്ചിരുന്നത്. ആരോഗ്യകരമായ ഭക്ഷണരീതിയാണ് തന്റേതെന്നും യുവത്വം നിലനിര്‍ത്താന്‍ അത് സഹായകമാകുമെന്നുമാണ് മരണം വരെ അവര്‍ വിശ്വസിച്ചിരുന്നത്.

എന്നാല്‍ സന്നയുടേത് പോലുള്ള കഠിനമായ ആഹാരക്രമങ്ങള്‍ക്ക് അഥവാ ഡയറ്റുകള്‍ക്ക് പാര്‍ശ്വഫലങ്ങളും ഉണ്ടെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും രോഗപ്രതിരോധത്തിനും സന്തുലിതമായ ആഹാരക്രമവും കൃത്യമായ പോഷകഹാരവും ആവശ്യമാണെന്നിരിക്കെ ചില ഡയറ്റുകള്‍ ശരീരത്തെ അനാരോഗ്യത്തിലേക്ക് എത്തിക്കും. ഇക്കാലത്ത് വണ്ണം കുറയ്ക്കുന്നതിന്‌റെ ഭാഗമായി പലരും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ മാത്രം കഴിക്കാറുണ്ട്. എന്നാല്‍ അത്തരം ഡയറ്റുകളില്‍ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ഉണ്ടാകാറില്ല. ഈ ഡയറ്റുകള്‍ പിന്തുടരുന്നവര്‍ക്ക് ദിവസം മുഴുവന്‍ ഊര്‍ജ്ജമില്ലായ്മ തോന്നുകയും ജോലി ചെയ്യാനോ പ്രസരിപ്പോടെ ഇരിക്കാനോ സാധിക്കാതെ വരികയും എപ്പോഴും ക്ഷീണമനുഭവപ്പെടുകയും ചെയ്യാം. മാത്രമല്ല, ഏറെക്കാലം ഇവ പിന്തുടര്‍ന്നാല്‍ അത് സന്നയുടേത് പോലെ വളരെ അപകടരമായ സാഹചര്യത്തിലേക്ക് ആളുകളെ എത്തിക്കുകയും ചെയ്യും.

Stories you may like

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

കൃത്യമായ ധാരണയോ അറിവോ പ്ലാനിംഗോ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമോ ഇല്ലാതെ ആരംഭിച്ചാല്‍ ശരീരത്തിന് ദോഷം ചെയ്യുന്ന, കൊലയാളി ആകുന്ന ചില ഡയറ്റുകള്‍ പരിചയപ്പെടാം.

കലോറി വളരെ കുറഞ്ഞ ഡയറ്റുകള്‍

കലോറി വളരെയധികം നിയന്ത്രിച്ചാല്‍ ശരീരത്തില്‍ പോഷണക്കുറവ്, പേശീനഷ്ടം, പ്രതിരോധശേഷിക്കുറവ് എന്നിവയുണ്ടാകും. മാത്രമല്ല ദീര്‍ഘകാലം ഇത്തരത്തിലുള്ള ഡയറ്റുകള്‍ പിന്തുടരുന്നത് അവയവങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കും. ഡയറ്റുകള്‍ പിന്തുടരുമ്പോള്‍ ശരീരത്തിന്റെ ഊര്‍ജ്ജ, പോഷണ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

ഫാഡ് ഡയറ്റുകള്‍

പെട്ടെന്ന് ഫലം തരുന്നു എന്നതാണ് ഈ ഡയറ്റുകള്‍ വളരെയധികം പ്രചാരം നേടാനുള്ള കാരണം. എന്നാല്‍ അനവധി ഭക്ഷണങ്ങള്‍ വേണ്ടെന്നുവെച്ചും അസന്തുലിതമായ ഭക്ഷണക്രമം പിന്തുടര്‍ന്നുമുള്ള ഈ ഡയറ്റുകള്‍ ആവശ്യമായ പോഷണങ്ങള്‍ ശരീരത്തിലെത്തുന്നത് തടയുന്നു. ഇത് പോഷകാഹാരക്കുറവനും അനാരോഗ്യത്തിനും കാരണമാകുന്നു.

ഡീടോക്‌സ് ഡയറ്റുകള്‍

വിദഗ്ധരുടെ മേല്‍നോട്ടമില്ലാതെ കുറച്ചധികം ദിവസം ഡിടോക്‌സ് ഡയറ്റുകള്‍ എടുക്കുന്നത് വളരെ അപകടകരമായേക്കാം. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ഡയറ്റുകളാണ് ഇവ. ഇതുകേള്‍ക്കുമ്പോള്‍ പലരും ഇത്തരം ഡയറ്റുകളില്‍ ആകൃഷ്ടരാകാറുണ്ട്. എന്നാല്‍ ഇത്തരം ഡയറ്റുകള്‍ക്ക് യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ല. മാത്രമല്ല കലോറി നിയന്ത്രണം ശരീരത്തിന് ദോഷം ചെയ്യുകയും ചെയ്യും.

കീറ്റോജെനിക് ഡയറ്റ്

ആരോഗ്യവിദഗ്ധരുടെ മേല്‍നോട്ടമോ മാര്‍ഗനിര്‍ദ്ദേശമോ കൂടാതെ കീറ്റോജെനിക് ഡയറ്റ് പിന്തുടരുന്നത് പോഷക ദൗര്‍ലഭ്യതയ്ക്കും ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയ്ക്കും കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങളുടേ കേടുപാടിനും കാരണമാകും. ഇത്തരം ഡയറ്റുകള്‍ ആരംഭിക്കുന്നതിന് മുമ്പായി ഒരു ഡോക്ടറുടെയോ അംഗീകൃത ഡയറ്റീഷന്റെയോ അഭിപ്രായം തേടേണ്ടത് അത്യാവശ്യമാണ്.

സപ്ലിമെന്റുകളും മരുന്നുകളും ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഡയറ്റുകള്‍

ഭക്ഷണത്തിന് പകരം സപ്ലിമെന്റുകളെയും അനിയന്ത്രിത മരുന്നുകളെയും ആശ്രയിക്കുന്ന ഡയറ്റുകള്‍ വളരെ അപകടകാരികളാണ്. കൃത്യമായ ശാസ്ത്രീയ പരിശോധകളോ മേല്‍നോട്ടമോ ഇല്ലാത്തവയാണ് ഇവ.

ഇത്തരത്തിലുള്ള തെളിയിക്കപ്പെടാത്ത ആഹാരരീതികളും ഭക്ഷണക്രമവും പരീക്ഷിച്ച് ആരോഗ്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

Tags: Killer dietsDiet
Share3
Tweet
Send
Share

Latest stories from this section

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

Latest News

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies