മനാമ: ബഹ്റൈനിലുണ്ടായ അപകടത്തിൽ നാലു മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. ഷേഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ കാറും ശുചീകരണ ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. മരിച്ച അഞ്ചു പേരും മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ്.
കോഴിക്കോട് സ്വദേശി വി.പി. മഹേഷ്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരി സ്വദേശി അഖിൽ രഘു എന്നിവരാണ് മരിച്ച മലയാളികൾ. തെലങ്കാന സ്വദേശി സുമൻ രാജണ്ണയാണ് മരിച്ച അഞ്ചാമൻ.
ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. സൽമാബാദിൽനിന്ന് മുഹറഖിലേക്കു പോകുമ്പോഴാണ് മലയാളികൾ ഉൾപ്പെട്ട സംഘം അപകടത്തിൽപ്പെട്ടത്.മൃതദേഹങ്ങൾ സൽമാനിയ ആശുപത്രി മോർച്ചറിയിൽ. തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു
Discussion about this post