മുംബൈ: ആഴ്ചകൾ നീണ്ട നഷ്ടക്കണക്കുകൾ അവസാനിപ്പിച്ച് മുംബൈ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. തിങ്കളാഴ്ച രാവിലെ സെൻസെക്‌സും നിഫ്റ്റിയും നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്‌സിൽ 0.33 ശതമാനവും നിഫ്റ്റി 0.38 ശതമാനവും വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളിൽ മുന്നേറി.
ലോഹ, ഐടി, പൊതുമേഖലാ ബാങ്ക് ഓഹരികളാണ് നിഫ്റ്റിയിൽ നേട്ടമുണ്ടാക്കുന്നത്. അഞ്ച് ആഴ്ചകളോളമായി ഓഹരിവിപണി നഷ്ടത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചുവന്നത്. കഴിഞ്ഞ ആഴ്ച ഒരു ശതമാനത്തോളം മാത്രമാണ് നേട്ടമുണ്ടാക്കിയത്. പുതിയ വാരത്തിൽ വിപണിയിൽ അനുകൂല പ്രതികരണങ്ങൾ കണ്ടതിന്റെ ആശ്വാസത്തിലാണ് ഇടപാടുകാർ.
എല്ലാ മേഖലകളിലുമുളള ഓഹരികളിൽ നേട്ടം ദൃശ്യമാകുന്നുണ്ടെന്ന് ഇടനിലക്കാർ വ്യക്തമാക്കി. ആദ്യപാദമായ ഏപ്രിൽ- ജൂൺ കാലയളവിലെ ജിഡിപി വളർച്ചയെ രണ്ടാം പാദത്തിൽ മറികടക്കുമെന്നും പ്രതീക്ഷ പുലർത്തുന്നുണ്ട്. മോർഗൻ സ്റ്റാൻലി പുറത്തുവിട്ട റിപ്പോർട്ടിലും ആദ്യപാദത്തെ ജിഡിപി വളർച്ചയിൽ നേരിയ മുൻതൂക്കം കൽപിക്കുന്നുണ്ട്. നേരത്തെ 6.2 ശതമാനമായിരുന്നു പ്രവചനം. എന്നാൽ പുതിയ റിപ്പോർട്ടിൽ ഇത് 6.4 ശതമാനമാണ്.
Discussion about this post