ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. ഭീകരനെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലിൽ പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്.
വൈകീട്ടോടെയായിരുന്നു ഏറ്റുമുട്ടൽ. റിയാസി ജില്ലയിലെ ചസ്സാന മേഖലയിൽ ആയിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാ സേന ഇവിടെയെത്തിയത്. പോലീസും ഒപ്പമുണ്ടായിരുന്നു. തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. ഇതിലാണ് പോലീസുകാരന് പരിക്കേറ്റത്.
സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഇതോടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. ഏറ്റുമുട്ടലിനൊടുവിൽ നടത്തിയ പരിശോധനയിലാണ് ഭീകരന്റെ മൃതദേഹം കണ്ടത്. മറ്റൊരു ഭീകരൻ പ്രദേശത്ത് തന്നെ ഒളിച്ചിരിപ്പുണ്ടെന്ന് വിവരം. ഇയാൾക്കായി പ്രദേശത്ത് പരിശോധന തുടരുകയാണ്.
Discussion about this post