ന്യൂഡൽഹി: ഉപകരണ നിർമ്മാണ രംഗത്തുൾപ്പെടെ ഇന്ത്യ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യ ഇപ്പോൾ വ്യത്യസ്തമാണ്, നമുക്ക് ചെയ്യാൻ സാധിക്കാത്തതായി ഒന്നുമില്ലെന്നും അദ്ദേഹം പറയുന്നു
ഇന്ന് രാജ്യത്ത് ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളുടെ 100 ശതമാനവും നിർമ്മിക്കുന്നത് ഇന്ത്യയിൽ തന്നെയാണ്. കഴിഞ്ഞ വർഷം മാത്രം 1 ലക്ഷം കോടിയുടെ ആപ്പിൾ, സാംസംഗ് ഫോണുകളാണ് രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തത്. അവയെല്ലാം തന്നെ ഇന്ത്യയിൽ നിർമ്മിച്ചതാണ്. കാരണം ഇന്നത്തെ ഇന്ത്യ വളരെ വ്യത്യസ്തമാണെന്നും അദ്ദേഹം പറയുന്നു.
ലോകം എന്നത് ഒരു കുടുംബമാണ്. പൊതുനന്മയും പൊതുലക്ഷ്യങ്ങളും നേടണമെങ്കിൽ് കൂടുതൽ ആഗോള സഹകരണം ആവശ്യമാണെന്നതാണ് രാജ്യം മുന്നോട്ട് വയ്ക്കുന്ന സന്ദേശം. ഇന്ത്യയുടെ ജി 20 പ്രസിഡൻസിക്കും കൃത്യമായ പ്രാധാന്യം ഉണ്ട്. ഡിജിറ്റലൈസേഷൻ മേഖലയിൽ ഉൾപ്പെടെ ഭാവിയിലും രാജ്യം മികച്ച മുന്നേറ്റം നടത്തുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.








