കണ്ണൂർ : ആശുപത്രിയിൽ ചികിത്സക്കെത്തിയ15 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചു. സംഭവത്തിൽ ആശുപത്രി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തലശ്ശേരി ജനറൽ ആശുപത്രിയിലാണ് സംഭവം. പിണറായി കാപ്പുമ്മൽ സ്വദേശി സി റമീസാണ് പിടിയിലായത്.
കുട്ടിയെ പീഡിപ്പിക്കാനായി ശ്രമിച്ച പ്രതിയെ ആശുപത്രിയിലെ മറ്റു ജീവനക്കാർ പിടികൂടി തലശ്ശേരി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പോലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് തലശ്ശേരി പോലീസ് അറിയിച്ചു.
Discussion about this post