ലണ്ടന്‍ : ലോക രാഷ്ട്രങ്ങള്‍ ഒന്നിക്കുന്ന ജി 20 ഉച്ചകോടിയില്‍ അദ്ധ്യക്ഷത വഹിക്കാന്‍ ഏറ്റവും ഉചിതമായ രാജ്യമാണ് ഇന്ത്യയെന്ന് ബ്രിട്ടീഷ് പ്രധാമന്ത്രി ഋഷി സുനക്. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും അതിവേഗം കൈവരിക്കുന്ന അസാധാരണമായ നേട്ടങ്ങളും ഇന്ത്യയെ മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. ഏറ്റവും ഉചിതമായ രാജ്യത്ത് ഏറ്റവും ഉചിതമായ സമയത്തുമാണ് ജി 20 ഉച്ചകോടി നടക്കാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകം മുഴുവന്‍ പല രീതിയിലുള്ള പ്രതിസന്ധികളെ നേരിടുമ്പോഴും ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ മഹാ ശക്തിയായി കുതിക്കുകയാണെന്നും ഋഷി സുനക് കൂട്ടിച്ചേര്‍ത്തു.
‘യുകെയും ഇന്ത്യയും തമ്മിലുള്ള ശക്തമായ നയതന്ത്ര ബന്ധം വിവിധ മേഖലകളിലെ പുരോഗതിയിലേക്ക് ഇരു രാജ്യങ്ങളെയും നയിക്കും. ഇന്ത്യ പോലെ ഇത്രയും വ്യാപ്തിയും വൈവിധ്യങ്ങളുമടങ്ങുന്ന രാജ്യം എത്ര വേഗമാണ് അസാധാരണമായ ഓരോ നേട്ടങ്ങളും സ്വന്തമാക്കുന്നത്. അത് കൊണ്ട് തന്നെ ലോക രാഷ്ട്രങ്ങള്‍ അണിനിരക്കുന്ന ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ തന്നെയാണ് ഏറ്റവും ഉചിതം. കൂടാതെ ആഗോള നേതൃത്വമായി ഇന്ത്യയെ മാറ്റിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളെ ഞാന്‍ അങ്ങേയറ്റം അഭിനന്ദിക്കുന്നു’, ഋഷി സുനക് പറഞ്ഞു.
ആഗോള സമ്പദ്വ്യവസ്ഥയെ സുസ്ഥിരപ്പെടുത്തുന്നത് മുതല്‍ കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകും. ഈ തരത്തില്‍ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളെ കൈകാര്യം ചെയ്യുന്നതിനും അഭിമുഖീകരിക്കുന്നതിനും ഇന്ത്യയുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ ബ്രിട്ടന്‍ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post