ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്നലെ രാത്രിയാണ് ജോ ബൈഡൻ ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു ഇരു നേതാക്കളുടേയും കൂടിക്കാഴ്ച. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്ന വിവിധ വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തിയതായി പ്രധാനമന്ത്രിയുമായി ഓഫീസ് അറിയിച്ചു.
ബഹിരാകാശ രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സഹകരണം എടുത്തുകാണിച്ച ജോ് ബൈഡൻ, ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയത്തിൽ െപ്രധാനമന്ത്രി മോദിയ്ക്കും ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർക്കും രാജ്യത്തെ ജനങ്ങൾക്കും അഭിനന്ദനം അറിയിച്ചു. ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിൽ നാസയുടെ സഹകരണവും അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യ-യുഎസ് പങ്കാളിത്തം ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് മാത്രമല്ല ആഗോളതലത്തിലും ഏറെ ഗുണകരമാണെന്ന് നേതാക്കൾ വ്യക്തമാക്കി.
പ്രതിരോധം, വ്യാപാരം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങീ വിവിധ മേഖലകളിൽ സഹകരണം തുടരാൻ ഇരു നേതാക്കളും തീരുമാനിച്ചു. ജൂണിൽ പ്രധാനമന്ത്രി നടത്തിയ അമേരിക്കൻ സന്ദർശനത്തിൽ കൈകൊണ്ട തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന്റെ പുരോഗതി ഇരുവരും വിലയിരുത്തിയതായും അടുത്ത വൃത്തങ്ങൾ അറിയിച്ചു.
Discussion about this post