നടന്മാരായ സണ്ണി വെയ്‌നും ലുക്മാൻ അവറാനും തമ്മിൽ വഴക്കിടുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. പരസ്പരം ചീത്ത വിളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ആളുകൾ ചേർന്ന് ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും കാണാം. എന്നാൽ ഇതിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
പ്രശ്‌നമുണ്ടാക്കല്ലേ എന്ന് പറഞ്ഞ് ചിലർ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഈ വീഡിയോ ആരാണ് പുറത്തുവിട്ടത് എന്ന് വ്യക്തമല്ല. ചിലപ്പോൾ സിനിമാ പ്രമോഷന്റെ ഭാഗമാകാം ഇത് എന്നാണ് ഉയരുന്ന വാദം. വേറിട്ട രീതിയിൽ സിനിമകളെ പ്രമോട്ട് ചെയ്യുന്ന ഈ കാലഘട്ടത്തിൽ നടന്മാർ ഒരു വെറൈറ്റി പിടിച്ചതാകുമെന്ന് ചിലർ പ്രതികരിക്കുന്നുണ്ട്.
എന്നാൽ അതല്ല, സിനിമയുടെ ഷൂട്ടിംഗ് ആകാൻ സാധ്യതയുണ്ടെന്നും ചിലർ പറയുന്നു. എന്തായാലും സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോയ്ക്ക് പിന്നിലുള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
Discussion about this post