ന്യൂഡൽഹി : 20 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത 8 പേർ അറസ്റ്റിലായി. ഡൽഹിയിലാണ് ഈ നടുക്കുന്ന സംഭവം അരങ്ങേറിയത്. മുൻ വൈരാഗ്യം മൂലമാണ് 20 വയസ്സുകാരനായ ദിൽഷാദിനെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. നടുറോഡിൽ യുവാവിനെ വലിച്ചിഴച്ച് മർദ്ദിച്ച ശേഷമാണ് കുത്തിക്കൊലപ്പെടുത്തിയത്
ഡൽഹി സംഗം വിഹാറിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. യുവാവിന് നിരവധി തവണ കുത്തേറ്റിരുന്നു . നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് പോലീസ് വിവരം അറിയുന്നത്. കൊല്ലപ്പെട്ട
ദിൽഷാദിന്റെ അയൽവാസികളാണ് അറസ്റ്റിലായ പ്രതികളെന്ന് പൊലീസ് പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞവർഷം ദിൽഷാദുമായി ഉണ്ടായ വഴക്കിനെ തുടർന്നുള്ള വൈരാഗ്യം ആണ് പ്രതികളെ ഈ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പ്രകാരം എട്ടുപേർ ചേർന്ന് അതിക്രൂരമായി മർദിച്ച് റോഡിലൂടെ വലിച്ചിഴച്ച ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
Discussion about this post