ജൈവ ഇന്ധനത്തിന് പ്രാധാന്യം നൽകുന്നതിനായി ജി 20 ഉച്ചകോടിയിൽ രൂപീകരിച്ച സഖ്യത്തിൻ്റെ തീരുമാനങ്ങളിൽ സന്തോഷം രേഖപ്പെടുത്തി ബ്രസീൽ പ്രസിഡൻറ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആഗോള ജൈവഇന്ധനസഖ്യം എന്ന വിഷയം അവതരിപ്പിച്ചത്. ഏറ്റവും വലിയ വെല്ലുവിളികളായ ആഗോളതാപനവും അന്തരീക്ഷമലിനീകരണവും പരിഹരിക്കുന്നതിനാണ് സഖ്യം പ്രാധാന്യം നൽകുന്നത്. ജൈവ ഇന്ധനങ്ങളുടെ ഉൽപാദനത്തിലും വിതരണത്തിലും ആഗോളതലത്തിലുള്ള സഹകരണം വർദ്ധിപ്പിക്കുകയാണ് സഖ്യത്തിൻ്റെ ലക്ഷ്യം. ഇന്ത്യയെക്കൂടാതെ ബ്രസീൽ, സിംഗപ്പൂർ,ഇറ്റലി,ബംഗ്ലാദേശ്,ബ്രസീൽ,അമേരിക്ക,മൗറീഷ്യസ്,യു എ ഇ എന്നീ രാജ്യങ്ങളാണ് സഖ്യത്തിലെ മറ്റു കക്ഷിരാജ്യങ്ങൾ.
ഊർജ്ജ ഉൽപാദന രംഗത്ത് ബ്രസീൽ സ്വയം പര്യാപ്തത കൈവരിച്ചു.എഥനോൾ ഉൽപാദനത്തിലൂടെയാണ് അത് സാധ്യമായത്. എഥനോൾ എണ്ണയ്ക്ക് പകരം ഇന്ധനമായി ഉപയോഗിക്കുന്നത് ലോകം മുഴുവൻ ചർച്ചയാകുന്നു. ബ്രസീലിൻറെ പുരോഗതിയിൽ ഇതിലൂടെ കാര്യക്ഷമമായ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹരിതഗൃഹവാതകത്തെ കുറിച്ചും അതിൻറെ പാർശ്വഫലങ്ങളെ കുറിച്ചും ജനങ്ങൾ ബോധവാന്മാരാണ്. അത് പരിഹരിക്കാൻ ജൈവ ഇന്ധനങ്ങൾക്ക് സാധിക്കും. എഥനോൾ ഊർജ്ജരംഗത്തുള്ള ഇത്തരം പ്രതിസന്ധിക്കും വലിയ പരിഹാരമാകും
ഭാരതവും പെട്രോളിൻ്റെയും പെട്രോളിയം ഉല്പന്നങ്ങളുടെയും ഉപയോഗം കുറയ്ക്കുന്നതിനു തീരുമാനം എടുത്തിരുന്നു.ഈ വർഷം മുതൽ പെട്രോളിൽ എഥനോൾ ചേർക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. 2025 ഓടു കൂടി പെട്രോളിൽ എഥനോൾ 20 ശതമാനം ചേർക്കാൻ സാധിക്കുക എന്നതാണ് ലക്ഷ്യം. ഇതിലൂടെ പെട്രോളിൻ്റെ അളവ് കുറയ്ക്കാനും മലിനീകരണം ഇല്ലാതാക്കാനും സാധിക്കും. കരിമ്പ്,ചോളം മുതലായ കാർഷികോല്പന്നങ്ങളിൽ നിന്ന് എഥനോൾ നിർമ്മിക്കാൻ സാധിക്കും. എന്നാൽ ഘട്ടം ഘട്ടമായി മാത്രമേ രാജ്യത്ത് ഇത് നടപ്പിലാക്കാൻ സാധിക്കൂ. ഇന്ത്യയെ കാർബൺരഹിത രാജ്യമാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മുൻപ് അറിയിച്ചിരുന്നു.
Discussion about this post