ഇടുക്കി : വീട്ടില്‍കയറി പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും എതിര്‍ത്തപ്പോള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ നെടുങ്കണ്ടം പോലീസ് അറസ്റ്റുചെയ്തു. പാമ്പാടുംപാറയില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി കളിവിലാസം വിജിത് (22) ആണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് വിജിത് പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും കടന്നുപിടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടി എതിര്‍ത്തതോടെ കഴുത്തിന് കുത്തിപ്പിടിച്ചു. മല്‍പ്പിടുത്തത്തിനിടെ, അവിടെ കിടന്ന കത്തി എടുത്ത് ഇയാള്‍ പെണ്‍കുട്ടിയെ വെട്ടുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി കൈകൊണ്ട് തടഞ്ഞതിനാല്‍ കൈയ്ക്കാണ് സാരമായി പരിക്കേറ്റത്.
പെണ്‍കുട്ടി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഇറങ്ങി ഓടിയ യുവാവിനെ നാട്ടുകാര്‍ പിടിച്ചു നിര്‍ത്തി പോലീസിന് കൈമാറുകയായിരുന്നു. പ്രതിയുടെ പേരില്‍ മുന്‍പും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. നെടുങ്കണ്ടം എസ് ഐ ടി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Discussion about this post