ലണ്ടന്‍: ക്ലോണിങ്ങിലൂടെ ഡോളി എന്ന ആട്ടിന്‍കുട്ടിക്ക് ജന്മം നല്കിയ ശാസ്ത്രസംഘത്തെ നയിച്ച ഇയാന്‍ വില്‍മട്(79) അന്തരിച്ചു. 1996ലാണ് ഡോളി എന്ന ആട്ടിന്‍കുട്ടിയെ ക്ലോന്‍ ചെയ്ത് സൃഷ്ടിക്കുന്നത്. സാധാരണ ലൈംഗിക പ്രത്യുത്പാദന രീതിക്ക് പകരം ആണിന്റെ സാന്നിദ്ധ്യം ഇല്ലാതെ മൂന്ന് പെണ് ചെമ്മരിയാടുകളുടെ അണ്ഡകോശങ്ങള്‍ ക്ലോണ്‍ ചെയ്താണ് ഡോളിക്ക് രൂപം കൊടുക്കുന്നത്. ശാസ്ത്രലോകത്തെ പുതുചരിത്രമായിരുന്നു.
ജീവകോശങ്ങള്‍ ശീതികരിച്ച് സൂക്ഷിച്ച് വീണ്ടും ഉപയോഗിക്കുന്നതിനുള്ള മാര്‍ഗം കണ്ടെത്തിയ ക്രിസ് പോള്‍ഗിനെ പിന്തുടര്ന്നാണ് ഇയാന്‍ തന്റെ പാത തിരഞ്ഞെടുക്കുന്നത്. ഗവേഷണത്തിന് കേംബ്രിജ് യൂണിവേഴ്സിറ്റിയിലേക്ക് പോയ ഇയാന്‍ ആദ്യം പരീക്ഷണങ്ങള്‍ നടത്തുന്നത് ക്രിസ് പോള്‍ഗിന്റെ ശാസ്ത്രസങ്കേതത്തിലായിരുന്നു. ഇവിടെ വച്ച് ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് അദ്ദേഹം ഫ്രോസ്റ്റി എന്ന പശുക്കിടാവിനെ സൃഷ്ടിച്ചു.
പിന്നീട് സ്കോട്ലന്റിലെ റോസ്ലിന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചാണ് ഡോളിയുടെ ജനനത്തില്‍ പങ്കാളിയാകുന്നത്. ഇതിനിടെ ക്ലോണിങ്ങിനോട് വിടപറഞ്ഞ ശേഷം സ്റ്റെംസെല്‍ ഗവേഷണത്തിലായിരുന്നു വില്‍മട്ടെന്ന് എഡിന്‍ബറ സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞു.
Discussion about this post