പത്തനംതിട്ട: അധികാരം കൈക്കലാക്കാൻ ഏതറ്റം വരെ പോകാനും എന്തു വൃത്തികേടും കാണിക്കാനും മടിക്കാത്തവനാണ് ഗണേഷ് കുമാറെന്ന് വെള്ളാപ്പള്ളി നടേശൻ. ജനാധിപത്യത്തിൻ്റെ അപചയമാണു നടക്കുന്നത്. ശിക്ഷിക്കപ്പെടേണ്ടത് ഇവരെ തെരഞ്ഞെടുത്ത ജനങ്ങളാണ്. ജനാധിപത്യത്തിന് അത്രത്തോളം അപചയം സംഭവിച്ചു. അധികാര ദുർവിനിയോഗം ചെയ്തു രാജ്യത്തെ അധപ്പതനത്തിൽ നിന്ന് അധപ്പതനത്തിലേക്ക് കൊണ്ടുപോകുന്നു. പണം സമ്പാദിക്കുന്നതും പെണ്ണിനെ സമ്പാദിക്കുന്നതുമാണ് പ്രധാന ലക്ഷ്യങ്ങൾ. ഒറ്റയാൾ തന്നെ പാർട്ടിയും എൽ എ യും. വിത്തുഗുണം പത്തുഗുണം. സ്വന്തം വീട്ടുകാരെ ചതിച്ചവനാണ് രാജ്യത്തെ സേവിക്കാൻ നടക്കുന്നത്.
കെട്ടിവെച്ച കാശു കിട്ടാനുള്ള യോഗ്യത പോലും ഇയാൾക്കില്ല. മുന്നണി ബന്ധത്തിൽ നിന്നു ജയിച്ച് തറവേലകൾ കാണിക്കുന്നു. ഈതലമുറ ഇത്തരം ആളുകളെയെല്ലാം മനസ്സിലാക്കണം. ജനാധിപത്യത്തെ വ്യഭിചരിക്കുകയാണ് ചെയ്തത്. പൊതുജീവിതത്തിനു വേണ്ട യാതൊരു സ്വഭാവശുദ്ധിയും അയാൾക്ക് ഇല്ല. സിനിമാനടൻ ആയാൽ എന്തുമാകാമെന്നാണ് വിചാരം. ഇ ങ്ങനെ നാണവും മാനവും അഭിമാനബോധവും ഇല്ലാത്തവരാണ് രാജ്യം ഭരിക്കുന്നത്. സി ബി ഐ അന്വേഷണത്തിലൂടെ പലരുടെയും പൊയ്മുഖം കാണാൻ സാധിച്ചു.
മാന്യനായ കലഞ്ഞൂർ മധുവിനെ പുറത്താക്കിയാണ് ഡയറക്ടർ ബോർഡിൽ ഗണേഷിനെ ഉൾപ്പെടുത്തിയത്. അതിലിപ്പോൾ എൻ എസ് എസ് ദു:ഖിക്കുന്നുണ്ടായിരിക്കും. തിരുവഞ്ചൂർ അധികാരം കിട്ടാൻ വേണ്ടി കാണിച്ച തറവേല മാത്രമാണ് സോളാർ വിവാദം. ഗൂഢാലോചന അന്വേഷിച്ചാൽ കൂടുതൽ കോൺഗ്രസുകാർ അതിൽ ഉൾപ്പെടും. ഫെനി ബാലകൃഷ്ണൻ തൻ്റെ പേര് എന്തിനു വലിച്ചിഴച്ചു എന്ന് അറിയില്ല. അതിനും ആരെങ്കിലും പണം നൽകിക്കാണും. ഇവിടിപ്പോൾ നടക്കുന്നത് എല്ലാം ഫ്രോഡ് കാര്യങ്ങൾ മാത്രമല്ലേ എന്നും വെള്ളാപ്പള്ളി പറഞ്ഞു.
Discussion about this post