ബംഗളൂരു: 58 വർഷം മുൻപ് എരുമകളെ മോഷ്ടിച്ച കേസിൽ 78കാരൻ അറസ്റ്റിൽ. കർണാടകയിലെ ബിദർ ജില്ലയിലാണ് സംഭവം. 1965ൽ നടന്ന മോഷണത്തിനാണ് ഗണപതി വിത്തൽ വാഗോർ എന്നയാളെ അറസ്റ്റ് ചെയ്തത്. സംഭവം നടക്കുമ്പോൾ ഇയാൾക്ക് 20 വയസ്സായിരുന്നു. കേസിൽ കൂട്ടുപ്രതി ആയിരുന്ന കൃഷ്ണ ചന്ദർ എന്നയാൾ 2006ൽ മരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് വാഗോറിനെ അറസ്റ്റ് ചെയ്‌തെങ്കിലും വാർദ്ധക്യസഹജമായ അസുഖങ്ങൾ പരിഗണിച്ച് ഇയാളെ ജാമ്യത്തിൽ വിട്ടയക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.
പ്രതിയെ കിട്ടാതെ വന്നതോടെ ഈ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം വർഷങ്ങൾക്ക് മുൻപ് തന്നെ അവസാനിപ്പിച്ചിരുന്നു. എന്നാൽ അടുത്തിടെ തീർപ്പുകൽപ്പിക്കാത്ത കേസുകളുടെ ഫയലുകൾ പരിശോധിക്കുന്നതിനിടെയാണ് ഈ കേസും പോലീസ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നത്. ബിദർ ജില്ലയിൽ വച്ചാണ് അന്ന് മോഷണം നടന്നത്. തുടർന്ന് പ്രതിക്ക് വേണ്ടി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു.
എന്നാൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ കൃഷ്ണചന്ദറും വാഗോറും സമൻസുകൾക്കും വാറന്റുകൾക്കും മറുപടി നൽകുന്നത് അവസാനിപ്പിച്ചു. പിന്നീട് ഇവരെ പോലീസ് അന്വേഷിച്ചുവെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. അടുത്തിടെ കേസ് അന്വേഷിച്ച സംഘമാണ് മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ തകലഗാവ് ഗ്രാമത്തിൽ നിന്നും ഇയാളെ കണ്ടെത്തുന്നു. കോടതിയിൽ പോകാൻ പേടി ആയിരുന്നതിനാലാണ് താൻ തിരികെ വരാതിരുന്നത് എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
Discussion about this post