Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ഒരേ രാഷ്ട്രം, ഒരേ പതാക, ഒരേ വികാരം, ഒരേ കർത്തവ്യനിഷ്ഠ‘: ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ച കേണൽ മൻപ്രീത് സിംഗിന് വീരോചിത വിട നൽകി സഹപ്രവർത്തകരും സൈനിക സഹപാഠികളും

‘സഹപ്രവർത്തകർക്കും സൈനിക സഹപാഠികൾക്കും തമ്മിൽ അതുല്യവും സമാനതകളില്ലാത്തതുമായ ബന്ധമാണ് ഉള്ളത്‘

by Brave India Desk
Sep 17, 2023, 12:13 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ലഷ്കർ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ മൻപ്രീത് സിംഗിന് വീരോചിതവും വികാര നിർഭരവുമായ അന്തരീക്ഷത്തിൽ അവസാന യാത്രയയപ്പ് നൽകി അൻപതോളം സഹപ്രവർത്തകരും സൈനിക സഹപാഠികളും ഉൾപ്പെടുന്ന സംഘം. കേണൽ മൻപ്രീത് സിംഗിന് സംഘം അവസാന സല്യൂട്ട് നൽകുന്ന ചിത്രം വലിയ ആദരവോടെയാണ് സാമൂഹിക മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. വൈജാത്യങ്ങൾക്കും വിഘടന ആശയങ്ങൾക്കുമപ്പുറം ഇതാണ് യഥാർത്ഥ ഇന്ത്യ എന്നാണ് പലരും ചിത്രത്തിന് താഴെ അടിക്കുറിപ്പ് രേഖപ്പെടുത്തുന്നത്.

ഒരേ രാഷ്ട്രം, ഒരേ പതാക, ഒരേ വികാരം, ഒരേ കർത്തവ്യനിഷ്ഠ. ഇന്ത്യൻ സൈന്യത്തെ ഒരു കുടുംബമായി നിലനിർത്തുന്നത് ഈ ഐക്യബോധമാണെന്നാണ് വിരമിച്ച സൈനികൻ കെ ജെ എസ് ധില്ലൺ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Stories you may like

ഒരു വിദേശിക്കും ഇന്ത്യയെ നിയന്ത്രിക്കാനാകില്ല ; ഇലോൺ മസ്‌കിനെതിരെ ആഞ്ഞടിച്ച് ഒവൈസി

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

സഹപ്രവർത്തകർക്കും സൈനിക സഹപാഠികൾക്കും തമ്മിൽ അതുല്യവും സമാനതകളില്ലാത്തതുമായ ബന്ധമാണ് ഉള്ളതെന്നായിരുന്നു മുൻ ആർമി കമാൻഡർ ലെഫ്റ്റ്നന്റ് ജനറൽ കമാൽ ജിത്ത് സിംഗിന്റെ ട്വീറ്റ്.

ഭീകര സംഘടനയായ ലഷ്കർ ഇ ത്വയിബയുടെ ഉപവിഭാഗമായ ദ് റസിസ്റ്റൻസ് ഫ്രണ്ടുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നാല് ധീര സൈനികരുടെ ദീപ്തസ്മരണകൾക്ക് മുന്നിൽ രാജ്യം അഞ്ജലീബദ്ധരാകുകയാണ്. 19 രാഷ്ട്രീയ റൈഫിൾസ് കമാൻഡിംഗ് ഓഫീസറായിരുന്ന കേണൽ മൻപ്രീത് സിംഗിനൊപ്പം മേജർ ആശിഷ് ധോൻചാക്, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഹുമയൂൺ മുസാമിൽ ഭട്ട് എന്നിവരും ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചിരുന്നു.

സ്വദേശമായ ബുദ്ഗാമിൽ പിതാവിന്റെ മേൽനോട്ടത്തിൽ വികാരനിർഭരമായ അന്തരീക്ഷത്തിലായിരുന്നു ഡി എസ് പി ഹുമയൂൺ ഭട്ടിന്റെ ഖബറടക്കം. കേണൽ മൻപ്രീത് സിംഗിന്റെ സംസ്കാരം സ്വദേശമായ ചണ്ഡീഗഢിലും മേജർ ആശിഷ് ധോൻചാകിന്റെ അന്ത്യകർമ്മങ്ങൾ സ്വദേശമായ പാനിപ്പത്തിലും നടന്നു. ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നാലാമത്തെ സൈനികന്റെ മൃതദേഹവും പിന്നീട് ലഭിച്ചിരുന്നു.

കശ്മീരിലെ സമാധാന പുന:സ്ഥാപനത്തിൽ സുപ്രധാന പങ്കുവഹിച്ച സൈനിക ഉദ്യോഗസ്ഥരായിരുന്നു കേണൽ മൻപ്രീത് സിംഗും മേജർ ധോൻചാകും. ഇരുവരുടെയും വീരമൃത്യുവിൽ കശ്മീരിലെ യുവാക്കളും അഗാധമായ ദു:ഖം രേഖപ്പെടുത്തിയിരുന്നു. പ്രദേശവാസികളായ യുവാക്കൾക്ക് വേണ്ടി പതിവായി വോളിബോൾ ടൂർണമെന്റുകൾ സംഘടിപ്പിക്കാറുണ്ടായിരുന്നത് മികച്ച കായിക താരമായിരുന്ന കേണൽ മൻപ്രീത് സിംഗിന്റെ നേതൃത്വത്തിലായിരുന്നു.

നേരത്തേ സമാധാന മേഖലയിലേക്ക് നിയമനം ലഭിച്ചിരുന്നുവെങ്കിലും 19 രാഷ്ട്രീയ റൈഫിൾസിലെ തന്റെ സേവനം പൂർത്തിയാക്കാൻ കേണൽ സിംഗ് തീരുമാനിക്കുകയായിരുന്നു. നാല് മാസത്തിനുള്ളിൽ സേവന കാലാവധി പൂർത്തിയാകാനിരിക്കുകയായിരുന്നു. കാലാവധി പൂർത്തിയാക്കിയിരുന്നെങ്കിൽ ജമ്മു കശ്മീരിന് പുറത്ത് അദ്ദേഹത്തിന് നിയമനം ലഭിക്കുമായിരുന്നു.

കേണൽ മൻപ്രീത് സിംഗിന്റെ ആറ് വയസുകാരനായ മകനും മൂന്ന് വയസുകാരിയായ മകളും വന്ദേ മാതരം വിളികളുടെ പശ്ചാത്തലത്തിൽ പിതാവിന് അന്ത്യാഞ്ജലി അർപ്പിക്കുന്ന രംഗം കണ്ടു നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചിരുന്നു. ചണ്ഡീഗഢിലെ ഒരു കോളേജിൽ ലക്ചററാണ് കേണൽ സിംഗിന്റെ ഭാര്യ.

Tags: trfCol Manpreet Singhindian armyLeT
Share4
Tweet
Send
Share

Latest stories from this section

കറാച്ചിയിലേക്കുള്ള വഴി സർ ക്രീക്കിലൂടെ,പാകിസ്താൻ സാഹസത്തിന് മുതിർന്നാൽ; താക്കീതുമായി രാജ് നാഥ് സിങ്

ബംഗ്ലാദേശ് മോഡൽ ഭരണകൂട അട്ടിമറിക്കാണ് കോൺഗ്രസ് ശ്രമിക്കുന്നത് ; പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി രാജ്നാഥ് സിംഗ്

പ്രധാനമന്ത്രിയുടെയും സുപ്രീംകോടതിയുടെയും സഹായം അഭ്യർത്ഥിച്ച് ഡൽഹിയിലെ കച്ചവടക്കാർ ; സിജെപി-പ്രതിപക്ഷ പ്രതിഷേധങ്ങൾ കാരണം വൻ പ്രതിസന്ധിയിലെന്ന് പരാതി

പ്രധാനമന്ത്രിയുടെയും സുപ്രീംകോടതിയുടെയും സഹായം അഭ്യർത്ഥിച്ച് ഡൽഹിയിലെ കച്ചവടക്കാർ ; സിജെപി-പ്രതിപക്ഷ പ്രതിഷേധങ്ങൾ കാരണം വൻ പ്രതിസന്ധിയിലെന്ന് പരാതി

സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കണ്ട, പണിപോകും! പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വൻ തിരിച്ചടി! പിണറായി വിജയന് ഇ.ഡി സമൻസ്; അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

സ്വർണവില ഇനി അങ്ങോട്ട് കുതിച്ചുയരും! പവൻ വില എങ്ങോട്ടേക്ക്? രാജ്യാന്തര വിപണിയിൽ റെക്കോർഡ് ഭേദിക്കാൻ സ്വർണം

Latest News

പ്രശ്‌നം കേരള സർക്കാരിന്റേത്,കരാർ ലംഘനം നടത്തി; ഗുരുതര ആരോപണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് നീക്കവുമായി സർക്കാർ

‘അശ്വിന്റെ ഡ്യൂപ്ലിക്കേറ്റ്’ അല്ല, മഹേഷ് പിഥിയ; ഓസീസിന്റെ നെറ്റ് ബൗളറിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വാഗ്ദാനത്തിലേക്ക്

‘അശ്വിന്റെ ഡ്യൂപ്ലിക്കേറ്റ്’ അല്ല, മഹേഷ് പിഥിയ; ഓസീസിന്റെ നെറ്റ് ബൗളറിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വാഗ്ദാനത്തിലേക്ക്

ജയിൽ കഴിയുന്ന കൊടുംഭീകരന് അച്ഛനാവാൻ സൗകര്യമൊരുക്കിയ നാടാണ്,അവരെ നിയന്ത്രിക്കേണ്ടത് ലോകതാത്പര്യം; പാകിസ്താനെ നാണം കെടുത്തി ഒവൈസി

ഒരു വിദേശിക്കും ഇന്ത്യയെ നിയന്ത്രിക്കാനാകില്ല ; ഇലോൺ മസ്‌കിനെതിരെ ആഞ്ഞടിച്ച് ഒവൈസി

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

എന്റെ മോനെ തീ, സ്വിംഗ് കിംഗ് തിരിച്ചുവന്നു; അർശ്ദീപിന് പകരക്കാരനായി ഭുവനേശ്വർ കുമാർ ഇന്ത്യൻ ടീമിൽ; വിൻഡീസിനെതിരായ അവസാന പോരാട്ടത്തിൽ കളത്തിൽ ഇറങ്ങും

എന്റെ മോനെ തീ, സ്വിംഗ് കിംഗ് തിരിച്ചുവന്നു; അർശ്ദീപിന് പകരക്കാരനായി ഭുവനേശ്വർ കുമാർ ഇന്ത്യൻ ടീമിൽ; വിൻഡീസിനെതിരായ അവസാന പോരാട്ടത്തിൽ കളത്തിൽ ഇറങ്ങും

കറാച്ചിയിലേക്കുള്ള വഴി സർ ക്രീക്കിലൂടെ,പാകിസ്താൻ സാഹസത്തിന് മുതിർന്നാൽ; താക്കീതുമായി രാജ് നാഥ് സിങ്

ബംഗ്ലാദേശ് മോഡൽ ഭരണകൂട അട്ടിമറിക്കാണ് കോൺഗ്രസ് ശ്രമിക്കുന്നത് ; പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി രാജ്നാഥ് സിംഗ്

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

9 പന്തിൽ ഒരു സിക്സർ, തകർന്നടിഞ്ഞത് പഴയ റെക്കോർഡുകളെല്ലാം; ഇന്ത്യ-വിൻഡീസ് പരമ്പരയിൽ കണ്ടത് ബാറ്റിംഗ് വിസ്ഫോടനം; ചിന്നസ്വാമിയിൽ ചരിത്രം പിറക്കുമോ?

പ്രധാനമന്ത്രിയുടെയും സുപ്രീംകോടതിയുടെയും സഹായം അഭ്യർത്ഥിച്ച് ഡൽഹിയിലെ കച്ചവടക്കാർ ; സിജെപി-പ്രതിപക്ഷ പ്രതിഷേധങ്ങൾ കാരണം വൻ പ്രതിസന്ധിയിലെന്ന് പരാതി

പ്രധാനമന്ത്രിയുടെയും സുപ്രീംകോടതിയുടെയും സഹായം അഭ്യർത്ഥിച്ച് ഡൽഹിയിലെ കച്ചവടക്കാർ ; സിജെപി-പ്രതിപക്ഷ പ്രതിഷേധങ്ങൾ കാരണം വൻ പ്രതിസന്ധിയിലെന്ന് പരാതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies