Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Special

ഒന്ന് തീയിട്ടതാണ്; 50 വർഷമായി കത്തിക്കൊണ്ടിരിക്കുന്നു ; ഇന്ധന ചോർച്ച ഇല്ലാതാക്കാൻ ശ്രമിച്ചു, സൃഷ്ടിച്ചത് നരകത്തിന്റെ വാതിൽ

by Brave India Desk
Sep 17, 2023, 12:51 am IST
in International, Travel
Share on FacebookTweetWhatsAppTelegram

ഇന്ധന ചോർച്ചയ്ക്ക് പരിഹാരമായി ആ ഇന്ധനത്തെ കത്തിച്ചു കളയുക എന്നുള്ള ഒരു വലിയ മണ്ടത്തരത്തിന്റെ പ്രതിഫലമായി സൃഷ്ടിക്കപ്പെട്ടത് ‘നരകത്തിലേക്കുള്ള വാതിൽ’ ആണ്. ഇന്ധനം കത്തിത്തീരാനായി ഒന്ന് തീയിട്ടതാണ്, പക്ഷേ കഴിഞ്ഞ 50 വർഷമായി ആ തീ അണയാതെ കത്തി കൊണ്ടിരിക്കുകയാണ്. ചില ഭൗമശാസ്ത്രജ്ഞർക്ക് പറ്റിയ ഒരു അബദ്ധം ആണ് ഒരു വലിയ ഗർത്തത്തെ ഭൂമിയിലെ ഏറ്റവും ഭയാനകമായ സ്ഥലങ്ങളിലൊന്നാക്കി മാറ്റിയത്. തുർക്ക്മെനിസ്ഥാനിലെ ദർവാസയിൽ സ്ഥിതിചെയ്യുന്ന ഈ ഗ്യാസ് ഗർത്തം പേര് പോലെ തന്നെ നരകത്തിലേക്കുള്ള വാതിൽ ആണ്.

Stories you may like

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

വാതിൽ എന്നർത്ഥമുള്ള ദർവാസാ എന്ന വാക്കിൽ നിന്നുമാണ് പേർഷ്യൻ ഭാഷയിൽ തുർക്ക്മെനിസ്ഥാനിലെ ഈ ഗ്രാമത്തിന് പേര് ലഭിച്ചത്. എന്നാൽ അക്ഷരാർത്ഥത്തിൽ ഈ പ്രദേശം ഒരു വാതിലായി തന്നെ മാറിയിരിക്കുകയാണ്. ഇന്ന് ഈ പ്രദേശം നരകത്തിലേക്കുള്ള വാതിൽ എന്നാണ് അറിയപ്പെടുന്നത്. തുർക്ക്മെനിസ്ഥാനിലെ കാരകം മരുഭൂമിയുടെ നടുവിലായാണ് ദർവാസസ്ഥിതി ചെയ്യുന്നത്. ഇവിടെ 30 മീറ്റർ ആഴവും 69 മീറ്റർ വ്യാസവുമുള്ള ഒരു വാതക ഗർത്തം 50 വർഷത്തിലേറെയായി ജ്വലിച്ചു കൊണ്ടിരിക്കുന്നത്.

1971 -ൽ സോവിയറ്റ് എഞ്ചിനീയർമാർ ആണ് തുർക്ക്മെനിസ്ഥാനിലെ ഈ പ്രദേശത്ത് എണ്ണയുടെയും വാതകത്തിന്റെയും സാന്നിധ്യമുണ്ടെന്നു തിരിച്ചറിഞ്ഞത്. എത്രത്തോളം എണ്ണനിക്ഷേപം ഉണ്ടെന്ന് മനസ്സിലാക്കുന്നതിനായി എഞ്ചിനീയർമാർ ഒരു ഡ്രില്ലിംഗ് റിഗ് ഉപയോഗിച്ച് ഈ പ്രദേശം കുഴിക്കാനാരംഭിച്ചു. പ്രകൃതിവാതകത്തിന്റെ വലിയ രീതിയിലുള്ള സാന്നിധ്യം അവിടെ കണ്ടെത്തിയെങ്കിലും ഒരു അപകടം മൂലം പ്രദേശത്ത് ഒരു വലിയ കുഴി സൃഷ്ടിക്കപ്പെട്ടു.

തുടർന്ന് ഈ ഗർത്തത്തിൽ നിന്നും മീഥൈൻ വാതകം പുറത്തേക്ക് വമിക്കാൻ തുടങ്ങി. ഇങ്ങനെ തുടർച്ചയായി ഈ വാതകം പുറത്തേക്ക് വരുന്നത് തടയാനായി സോവിയറ്റ് ഭൂഗർഭ ശാസ്ത്രജ്ഞർ പുറത്തേക്ക് വരുന്ന വാതകം കത്തിച്ചു കളയാനായി തീരുമാനിച്ചു. ഏതാനും ആഴ്‌ചകൾക്കുള്ളിൽ കുഴിയിലെ വാതകം കത്തിത്തീരുമെന്നായിരുന്നു അവർ കണക്കുകൂട്ടിയിരുന്നത്.
എന്നാൽ 50 വർഷത്തിലേറെയായി ഈ ഗർത്തത്തിൽ വാതകം കത്തുന്നത് തുടർന്നു കൊണ്ടിരിക്കുകയാണ്. ഈ നിർത്താതെയുള്ള തീ കത്തൽ കാരണമാണ് ഈ ഗർത്തത്തെ നരകത്തിന്റെ വാതിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.

Tags: darvaza gas craterTurkmenistan
Share1TweetSendShare

Latest stories from this section

മാലി  പ്രസിഡന്റിന്റെ അവിഹിത ബന്ധം റിപ്പോർട്ട് ചെയ്തു; രണ്ട് മാദ്ധ്യമപ്രവർത്തകർ ജയിലിൽ 

മാലി  പ്രസിഡന്റിന്റെ അവിഹിത ബന്ധം റിപ്പോർട്ട് ചെയ്തു; രണ്ട് മാദ്ധ്യമപ്രവർത്തകർ ജയിലിൽ 

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം; ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാൻ കടുത്ത നടപടി

പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം; ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാൻ കടുത്ത നടപടി

ഞങ്ങളുടെ ലക്ഷ്യം ഞങ്ങൾ നേടിക്കഴിഞ്ഞു ; വെടിനിർത്തൽ കരാർ അംഗീകരിക്കാൻ തയ്യാറാണെന്ന് ഇസ്രായേൽ

കുടുംബാംഗങ്ങളെക്കൊണ്ട് നിർബന്ധിത ലൈംഗികബന്ധം; ഹമാസിന്റേത് സമാനതകളില്ലാത്ത ക്രൂരതയെന്ന് ഇസ്രായേൽ റിപ്പോർട്ട്

Discussion about this post

Latest News

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം

ജനാധിപത്യ മര്യാദ കാണിച്ചില്ല;ലീഗ് പിടിമുറുക്കുന്നതിൻ്റെ സൂചന;ജി സുകുമാരൻ നായർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വി ഡി സതീശൻ ; അൻവറുമായുള്ള കൂടിക്കാഴ്ച തെറ്റ്, സംഭവം പാർട്ടി നേതൃത്വത്തിന്റെ അറിവില്ലാതെ

കെ.സി. വേണുഗോപാലിന്റെ മണ്ഡലത്തിൽ സതീശനായി ശത്രുസംഹാര പൂജ; ‘നിയുക്ത മുഖ്യമന്ത്രി’ക്ക് ഫ്ലക്സ് ബോർഡുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies