കാസർകോട് : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീം. താൻ ജയിലിലല്ല ദുബായിലാണെന്ന് ഷിയാസ് പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഷിയാസ് കരീം ഇക്കാര്യം പറഞ്ഞത്.
”കുറേ ആളുകൾ എന്റെ പേരിൽ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. ഞാൻ ജയിലിലല്ല. ഞാൻ ദുബായിലുണ്ട്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്. നാട്ടിൽ വന്നിട്ട് അരിയൊക്കെ തരുന്നുണ്ട്.’ ഷിയാസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾ വാർത്ത നൽകുന്നതിനെതിരെ വീഡിയോയിൽ അസഭ്യവർഷം നടത്തുന്നുണ്ട്.
വിവാഹബന്ധം വേർപിരിഞ്ഞ 32 വയസുകാരിയായ ജിം പരിശീലകയെ വിവാഹ വാദ്ഗാനം നൽകി എറണാകുളത്തും മൂന്നാറിലും വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പല തവണകളായി 11 ലക്ഷം രൂപ കൈക്കലാക്കിയതായും പരാതിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകളും പെരുമ്പാവൂർ സ്വദേശി ഷിയാസ് കരീമിന് (34) എതിരെ ചന്തേര പോലീസാണ് കേസെടുത്തത്. ഇൻസ്പെക്ടർ ജി.പി.മനുരാജിന്റെ നേതൃത്വത്തിലാണ് ചന്തേര പൊലീസിന്റെ അന്വേഷണം.
Discussion about this post