മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്ക് ഒരു ടീമും അവസാന മത്സരത്തിന് മറ്റൊരു ടീമും എന്ന നിലയിലാണ് ബിസിസിഐ മുഖ്യ സെലക്ടർ അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
ആദ്യ രണ്ട് മത്സരങ്ങൾക്കുമുള്ള ടീമിൽ ക്യാപ്ടൻ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും വൈസ് ക്യാപ്ടൻ ഹാർദിക് പാണ്ഡ്യയും ഇല്ല. രവിചന്ദ്രൻ അശ്വിൻ ടീമിൽ മടങ്ങിയെത്തിയപ്പോൾ മലയാളി താരം സഞ്ജു സാംസണെ ഇക്കുറിയും ടീമിൽ ഉൾപ്പെടുത്തിയില്ല. ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെ കെ എൽ രാഹുൽ നയിക്കുമ്പോൾ രവീന്ദ്ര ജഡേജയാണ് ഉപനായകൻ. എന്നാൽ മൂന്നാം ഏകദിനത്തിൽ സീനിയർ താരങ്ങളെ ഉൾപ്പെടെ അണിനിരത്തി ശക്തമായ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.
ആദ്യ രണ്ട് ഏകദിനങ്ങൾക്കുള്ള ടീം: കെ എൽ രാഹുൽ (ക്യാപ്ടൻ, വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്ടൻ), ഋതുരാക് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, തിലക് വർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശാർദുൽ ഠാക്കൂർ, വാഷിംഗ്ടൺ സുന്ദർ, ആർ അശ്വിൻ, ജസ്പ്രീത് ബൂമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ
മൂന്നാം ഏകദിനത്തിനുള്ള ടീം: രോഹിത് ശർമ്മ (ക്യാപ്ടൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്ടൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ശാർദുൽ ഠാക്കൂർ, അക്ഷർ പട്ടേൽ/വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ആർ അശ്വിൻ, ജസ്പ്രീത് ബൂമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്
Discussion about this post