വിഘ്നനാശകനായ വിനായകൻ്റെ ജന്മദിനം ആഘോഷിച്ചുകൊണ്ട് രാജ്യമെമ്പാടും ഭക്തർ നാളെ വിനായകചതുർത്ഥി ആഘോഷിക്കുന്നു. ഭാദ്രപാദമാസത്തിലെ ശുക്ലപക്ഷ ചതുർത്ഥിയിലാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. ഉത്സവം പത്തു ദിവസം നീണ്ടു നിൽക്കും.അനന്തചർതുത്ഥിക്ക് ആഘോഷങ്ങൾ അവസാനിക്കും.
ഗണപതി വിഗ്രഹങ്ങൾ അനുഷ്ഠാനങ്ങളോടെ പൂജ ചെയ്യും. താമരയും കറുകപ്പുല്ലും ഉപയോഗിച്ചും പൂജാകർമ്മങ്ങൾക്ക് ഉപയോഗിക്കും. പിന്നീട് മോദകം തയ്യാറാക്കി സമർപ്പിക്കും. മണ്ണു കൊണ്ടോ മറ്റു സാമഗ്രികൾ കൊണ്ടോ നിർമ്മിച്ച വിഗ്രഹങ്ങൾ മൂന്ന്, ഏഴ്, ഒൻപത് ദിവസങ്ങളിൽ പൂജ ചെയ്ത ശേഷം പുഴയിലോ കടലിലോ നിമജ്ജനം ചെയ്യും. ഘോഷയാത്രയോടെയാണ് വിഗ്രഹം നിമജ്ജനം ചെയ്യുന്നത്.
വിനായകചതുർത്ഥിക്ക് സന്ദർശിക്കാവുന്ന ഭാരതത്തിലെ പ്രധാനക്ഷേത്രങ്ങളെ പരിചയപ്പെടാം.
സിദ്ധിവിനായകക്ഷേത്രം മുംബൈ: ഭാദ്രപദ മാസത്തിലെ
അനന്ത ചതുർത്ഥിക്ക് ഈ ക്ഷേത്രം പ്രശസ്ത വ്യക്തികളടക്കം എല്ലാവരും സന്ദർശിച്ചു വരുന്നു. ഭക്തരുടെ ആഗ്രഹം നിറവേറ്റുന്ന ഗണപതി എന്നാണ് സിദ്ധിവിനായകൻ എന്ന പദം കൊണ്ട് കുറിക്കുന്നത്
ദഗ്ദുഷേത് ഹൽവായ് ഗണപതി ക്ഷേത്രം, പൂനെ: .5 അടി ഉയരത്തിലും 4 അടി വീതിയിലുമായിട്ടാണ് ഗണപതിയുടെ വിഗ്രഹം നിലകൊള്ളുന്നത്. കൂടാതെ വിലപിടിപ്പുള്ള
സ്വർണ്ണാഭരണങ്ങൾ കൊണ്ടും അലങ്കരിച്ചിരിക്കുന്നു
മോട്ടി ദുംഗ്രി: ജയ്പൂരിലെ പിങ്ക് സിറ്റിയോടു ചേർന്നു കിടക്കുന്ന മലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുത്ത് കൊണ്ടു നിർമ്മിച്ച കുന്ന് എന്നാണ് മോട്ടി ദുംഗ്രി എന്നതിൻ്റെ അർത്ഥം. പതിനെട്ടാം നൂറ്റാണ്ടിൽ സേത് ജയ്റാം പാലിവാൾ ആണ് ഈ ക്ഷേത്രം നിർമ്മിച്ചത്.
കനിപകം വിനായക ക്ഷേത്രം, ചിറ്റൂർ: പതിനൊന്നാം നൂറ്റാണ്ടിൽ ചോളന്മാരാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ഈ ഗണേശ ക്ഷേത്രം ചരിത്രപരമായ വാസ്തുവിദ്യയ്ക്കും സങ്കീർണ്ണമായ രൂപകല്പനകൾക്കും പ്രസിദ്ധമാണ്
ഉച്ചി പിള്ളയാർ ക്ഷേത്രം, തിരുച്ചിറപ്പള്ളി: ട്രിച്ചിയിലെ റോക്ക്‌ഫോർട്ടിന് മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പല്ലവർ പാറയിൽ നിന്ന് കൊത്തിയെടുത്താണ് ക്ഷേത്രനിർമ്മാണം നടത്തിയിരിക്കുന്നത്.
കളമശ്ശേരി മഹാഗണപതി ക്ഷേത്രം, കേരളം: ഈ ക്ഷേത്രത്തിൽ ഗണപതിയെക്കൂടാതെ സുബ്രഹ്മണ്യൻ,നവഗ്രഹങ്ങൾ എന്നിവരെയും പ്രതിഷ്ഠിച്ചിരിക്കുന്നു. കൂടാതെ, ശിവൻ, പാർവതി ദേവി, ശ്രീരാമൻ എന്നിവരും ആരാധനാമൂർത്തികളാണ്.
Discussion about this post