ന്യൂഡൽഹി : ബീഹാർ തിരഞ്ഞെടുപ്പിൽ ഉണ്ടായ നാണംകെട്ട തോൽവിക്ക് പിന്നാലെ ഔദ്യോഗിക പ്രസ്താവനങ്ങളുമായി കോൺഗ്രസ്. ബീഹാറിലെ റിസൾട്ട് ആശ്ചര്യകരം ആണെന്ന് രാഹുൽഗാന്ധി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ വിശേഷിപ്പിച്ചു. തിരഞ്ഞെടുപ്പ് തുടക്കം മുതൽ തന്നെ നീതിപൂർവ്വം അല്ലായിരുന്നു. മഹാസഖ്യത്തിന് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നു എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
അതേസമയം തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു. ബീഹാറിലെ ജനങ്ങളുടെ തീരുമാനത്തെ മാനിക്കുമ്പോൾ തന്നെ, ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന ശക്തികൾക്കെതിരെ തന്റെ പാർട്ടി പോരാടുന്നത് തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
“തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് ഞങ്ങൾ സമഗ്രമായ പഠനം നടത്തുകയും ഫലങ്ങളുടെ കാരണങ്ങൾ മനസ്സിലാക്കിയ ശേഷം വിശദമായ ഒരു കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്യും. ‘മഹാസഖ്യത്തെ’ പിന്തുണച്ച ബീഹാറിലെ വോട്ടർമാർക്ക് ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞങ്ങൾ നന്ദിയുള്ളവരാണ്,” എന്നും ഖാർഗെ ഒരു സമൂഹമാധ്യമ പോസ്റ്റിലൂടെ അറിയിച്ചു.









Discussion about this post