ശ്രീനഗർ : ജമ്മുകശ്മീരിലെ നൗഗാമിൽ പോലീസ് സ്റ്റേഷനിൽ സ്ഫോടനം. അപകടത്തിൽ 9 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച വ്യക്തികളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസുകാരും ഫോറൻസിക്ക് ഉദ്യോഗസ്ഥരും ആണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
നൗഗാം പോലീസ് സ്റ്റേഷനിൽ ഉണ്ടായ സ്ഫോടനത്തിന്റെ കാരണം ഭീകരാക്രമണം അല്ലെന്ന് ആണ് പോലീസ് സൂചിപ്പിക്കുന്നത്. സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്ന സമയത്ത് അബദ്ധത്തിലാണ് സ്ഫോടനം ഉണ്ടായത് എന്നാണ് സൂചന. ഫരീദാബാദിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനിടയിലാണ് പൊട്ടിത്തെറി ഉണ്ടായത് എന്ന് ജമ്മു കശ്മീരിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഫരീദാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ‘വൈറ്റ് കോളർ’ ഭീകര മൊഡ്യൂൾ തകർത്തതിന് ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത വലിയ സ്ഫോടകവസ്തുക്കളുടെ സാമ്പിളുകൾ വേർതിരിച്ചെടുക്കാൻ അധികൃതർ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിനിടെ അപ്രതീക്ഷിതമായി പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. എന്നാൽ ഒക്ടോബർ മധ്യത്തിൽ നൗഗാമിലെ ബൻപോറയുടെ ചുമരുകളിൽ പോലീസ് ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട് ആഴ്ചകൾക്ക് ശേഷമാണ് സ്ഫോടനം നടന്നത് എന്നതിനാൽ ഏതെങ്കിലും രീതിയിലുള്ള അട്ടിമറി നടന്നിട്ടുണ്ടോ എന്ന്വിഏതെങ്കിലും രീതിയിലുള്ള അട്ടിമറി നടന്നിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുമെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു.











Discussion about this post