വിഘ്നേഷിന് സ്നേഹത്തോടെ പിറന്നാൾ ആശംസകളുമായി നയൻതാര. സമൂഹമാധ്യമങ്ങളിലൂടെ ആദ്യമായാണ് വിഘ്നേഷിന് നയൻതാര ആശംസകൾ അറിയിക്കുന്നത്. അതുകൊണ്ടുതന്നെ നയൻതാരയുടെ ഈ കുറിപ്പ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
‘‘എന്റെ അനുഗ്രഹമായി മാറിയവന് ജന്മദിനാശംസകൾ. ഈ പ്രത്യേക ദിനത്തിൽ നിങ്ങളെക്കുറിച്ച് ഒരുപാട് എഴുതാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ ഞാൻ തുടങ്ങിയാൽ കുറച്ച് കാര്യങ്ങളിൽ മാത്രമായി നിർത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല! നിങ്ങൾ എന്നിൽ ചൊരിഞ്ഞ സ്നേഹത്തിന് ഞാൻ വളരെ കടപ്പെട്ടിരിക്കുന്നു. നമ്മുടെ ബന്ധത്തോട്, നിങ്ങൾക്കുള്ള ബഹുമാനത്തിന്, എന്നോടുള്ള എല്ലാത്തിനും ഞാൻ വളരെ നന്ദിയുള്ളവളാണ്. നിങ്ങളെപ്പോലെ മറ്റാരുമില്ല! എന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിന് നന്ദി, ജീവിതത്തെ സ്വപ്നതുല്യവും അർത്ഥപൂർണ്ണവും മനോഹരവുമാക്കിയതിന് നന്ദി. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങളാണ് ഏറ്റവും മികച്ചത്! നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സഫലമാവട്ടെ. ലോകത്തിലെ എല്ലാ സന്തോഷങ്ങളും നിങ്ങൾക്കായി ആശംസിക്കുന്നു.’’ നയൻതാര ഇങ്ങനെ കുറിച്ചിരിക്കുന്നു.
വിഘ്നേഷ് ശിവനും പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ‘‘അനുഗ്രഹീതമായ ജന്മദിനം, എന്റെ ആൺകുട്ടികൾക്കൊപ്പമുള്ള എന്റെ ആദ്യ ജന്മദിനം’ ഹൃദ്യമായ, സര്‍പ്രൈസ് ഒരുക്കിയതിന് നയൻതാരക്കും വീട്ടിൽ ഉള്ള എല്ലാവര്ക്കും നന്ദി.’’ വിഘ്നേഷ് കുറിച്ചു.












