ഭാര്യയ്ക്ക് പിറന്നാൾ സമ്മാനമായി ഭർത്താവ് ചന്ദ്രനിൽ ഒരേക്കർ സ്ഥലം വാങ്ങി നൽകി . പശ്ചിമ ബംഗാളിലെ ജാർഗ്രാം ജില്ലയിലെ സഞ്ജയ് മഹാതോയാണ് ഭാര്യയ്ക്ക് ചന്ദ്രനിൽ സ്ഥലം വാങ്ങി നൽകിയത്. വിവാഹത്തിന് മുൻപ് ഭാര്യയ്ക്ക് ചന്ദ്രനെ കൊണ്ടുവന്നു തരാമെന്നു സഞ്ജയ് വാക്കു നൽകിയിരുന്നു. പതിനായിരം രൂപയ്ക്കാണ് ചന്ദ്രനിൽ സ്ഥലം വാങ്ങിയതെന്നാണ് സഞ്ജയ് പറയുന്നത്.
കഴിഞ്ഞ ഒരുമാസത്തിനിടെ ചന്ദ്രനിൽ സ്ഥലം വിൽക്കുന്നുവെന്ന് പറയപ്പെടുന്ന വെബ്സൈറ്റുകളിൽ നൂറോളം ഇന്ത്യക്കാരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള തിരക്ക് വർദ്ധിക്കുന്നതിനാൽ ഡോളറിനോടൊപ്പം രൂപയിലും നിരക്ക് പ്രദർശനം ആരംഭിച്ചിരിക്കുകയാണിപ്പോൾ. സ്ഥലം വില്പന തട്ടിപ്പിന്റെ വേറൊരു രൂപമാണിതെന്നാണ് ലഭിക്കുന്ന വിവരം.
1967 ൽ ഐക്യരാഷ്ട്ര സഭ പ്രാബല്യത്തിൽ കൊണ്ടുവന്ന് ഉടമ്പടി പ്രകാരം, ചന്ദ്രൻ ഉൾപ്പെടെയുള്ള ബഹിരാകാശ വസ്തുക്കൾ ആരുടേയും സ്വകാര്യ സ്വത്തല്ല. മാനവരാശിയുടെ മുഴുവൻ പൊതു സ്വത്താണ്. ഇന്ത്യ ഈ ഉടമ്പടിയിൽ 1967 ൽ തന്നെ ഒപ്പുവെച്ചിട്ടുണ്ട്. ഈ ഉടമ്പടിയിൽ ഇതുവരെ 114 രാജ്യങ്ങൾ ഒപ്പു വെച്ചിട്ടുണ്ട്.
Discussion about this post