തിരുവനന്തപുരം; ഓണം ബംപർ ടിക്കറ്റിന്റെ നറുക്കെടുപ്പ് നടന്നു. ടിഇ 230662 നമ്പർ ടിക്കറ്റിനാണ് 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. കോഴിക്കോട് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
ആരാണ് ടിക്കറ്റ് എടുത്തതെന്ന് വ്യക്തമായിട്ടില്ല. ധനമന്ത്രി കെ.എൻ ബാലഗോപാൽ ആണ് നറുക്കെടുത്തത്.
സംസ്ഥാന ഭാഗ്യക്കുറികളിൽ ഏറ്റവും അധികം സമ്മാനം വിതരണം ചെയ്യുന്നതാണ് ഓണം ബംപർ. 500 രൂപയാണ് ടിക്കറ്റ് വില. ഇക്കുറി േെറാക്കോഡ് വിൽപനയാണ് ടിക്കറ്റുകൾക്ക് നടന്നത്. 85 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 75.76 ലക്ഷം ടിക്കറ്റുകളും വിറ്റുപോയി.
ആകെ 125 കോടി 54 ലക്ഷം രൂപയുടെ സമ്മാനങ്ങളാണുളളത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം അൻപത് ലക്ഷം രൂപ വീതം 20 പേർക്ക് ലഭിക്കും. പത്ത് പരമ്പരകൾക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് നാലാം സമ്മാനം. 2 ലക്ഷം രൂപ വീതം പത്ത് പരമ്പരകൾക്കാണ് അഞ്ചാം സമ്മാനം.
ഒൻപത് ലക്ഷത്തിൽ പരം ടിക്കറ്റുകൾ മാത്രമാണ് ഇക്കുറി വിറ്റഴിക്കാതെ പോയത്. നറുക്കെടുപ്പിന് നിമിഷങ്ങൾക്ക് മുൻപ് വരെ ടിക്കറ്റുകൾ ലോട്ടറി കടകളിൽ വിറ്റുപോയിരുന്നു. ഗതാഗത മന്ത്രി ആന്റണി രാജു ഉൾപ്പെടെയുളളവർ നറുക്കെടുപ്പിന് സാക്ഷിയായിരുന്നു. ഒന്നാം സമ്മാനമായ 25 കോടി രൂപയിൽ 10 ശതമാനം ഏജന്റിന്റെ കമ്മീഷനായി പോകും. ബാക്കി 30 ശതമാനം നികുതി കഴിച്ചുളള തുക ലോട്ടറി അടിച്ചയാൾക്ക് ലഭിക്കും












