തിരുവനന്തപുരം: മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്നാടന് എംഎല്‍എയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. 1988 ലെ അഴിമതി നിരോധന നിയമപ്രകാരം പ്രാഥമിക അന്വേഷണത്തിന് ചീഫ് സെക്രട്ടറിയാണ് അനുമതി നല്‍കിയത്.
ചിന്നക്കനാലിലെ ഒരേക്കര്‍ പതിനാല് സെന്റ് ഭൂമിയുടേയും കെട്ടിടത്തിന്റെയും വില്പനയും രജിസ്ട്രേഷനും സംബന്ധിച്ചുള്ള ഇടപാടില്‍ അന്വേഷണം വേണമെന്ന് വിജിലന്‍സ് നേരത്തെ ശുപാര്‍ശ നല്‍കിയിരുന്നു. ആ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ കപ്പിത്താന് റിസോര്‍ട്ടിന് ലൈസന്‍സ് പുതുക്കി നല്‍കിയത്. ലൈസന്‍സിന്റെ കാലാവധി മാര്‍ച്ച് 31-ന് അവസാനിച്ചിരുന്നു.
പഞ്ചായത്തിന്റെ വസ്തുനികുതി രേഖകളില്‍ റിസോര്‍ട്ടിനുള്ള ലൈസന്സെന്നാണ് മുന്‍വര്‍ഷം രേഖപ്പടുത്തിയിരിക്കുന്നത്. ഇത്തവണ ലൈസന്‍സ് ഹോംസ്റ്റേയിലേക്ക് മാറിയിരിക്കുകയാണ്. മുന്‍വര്‍ഷം റിസോര്‍ട്ട് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ക്ലെറിക്കല്‍ പിഴവാണെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post