തൃശ്ശൂര്‍: സന്ദീപാനന്ദഗിരിക്കെതിരെ പ്രതികരണവുമായി പാറമേക്കാവ് ക്ഷേത്ര ഭരണ സമിതി. ഒരു സന്യാസിക്ക് യോജിക്കാത്ത നുണകളാണ് സന്ദീപനന്ദഗിരി ദേവസ്വത്തെ പറ്റി പറയുന്നതെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. ശ്രീനാരായണഗുരുവിന്റെ പുസ്തകങ്ങളടക്കമുള്ള സാധനങ്ങള്‍ വില്‍പ്പനയ്‌ക്കെടുക്കാന്‍ സാധിക്കില്ലെന്ന് പാറമേക്കാവ് ദേവസ്വം പറഞ്ഞതായാണ് സന്ദീപനന്ദഗിരിയുടെ ആരോപണം. ഇതിനെ തുടര്‍ന്ന് ഇവ താന്‍ ബുക്ക് സ്റ്റാളില്‍ നിന്നും തിരിച്ചെടുത്തെന്നുമാണ് പ്രഭാഷണത്തില്‍ പറഞ്ഞു. എന്നാല്‍ ഇത് വസ്തുതാ വിരുദ്ധമാണെന്നും സന്ദീപാനന്ദഗിരി കള്ളം പറയുകയാണെന്നും ക്ഷേത്ര ഭരണ സമിതി വ്യക്തമാക്കുന്നു.
ഒരു സന്യാസിക്ക് യോജിക്കാത്ത കല്ലുവെച്ച നുണകളാണ് സന്ദീപനന്ദഗിരി പ്രഭാഷണത്തില്‍ പറഞ്ഞത്. പാറമേക്കാവ് ക്ഷേത്രത്തിലെ ബുക്ക് സ്റ്റാളില്‍ സന്ദീപാനന്ദഗിരി ചില പുസ്തകങ്ങളും മൂന്നു മുരലുള്ള കിണ്ടിയും മറ്റും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വില്‍ക്കാന്‍ ഏല്‍പ്പിച്ചിരുന്നു എന്നത് വാസ്തവമാണ്. എന്നാല്‍ അദ്ദേഹം ആരോപിക്കുന്നത് പോലെ ശ്രീനാരായണ സാഹിത്യമായതിനാല്‍ അവയുടെ വില്‍പ്പന നിഷേധിച്ചിട്ടില്ലെന്നും ദേവസ്വം പറയുന്നു.
കൂടാതെ വില്‍പ്പന നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പുസ്തകങ്ങള്‍ താന്‍ സ്വയം
തിരിച്ചെടുക്കുകയായിരുന്നു എന്ന സന്ദീപനന്ദഗിരിയുടെ വാദം വെറു കളവാണെന്നും ക്ഷേത്ര ഭരണ സമിതി കൂട്ടിച്ചേര്‍ത്തു. അക്കാലത്ത് ക്ഷേത്രങ്ങള്‍ക്കെതിരെയും ക്ഷേത്ര സമിതികള്‍ക്കെതിരെയും നിരന്തരമായി പരാമര്‍ശങ്ങള്‍ ഉന്നയിച്ചിരുന്ന സന്ദീപനന്ദഗിരി ക്ഷേത്രങ്ങളില്‍ ഭക്ത ജനങ്ങള്‍ കാണിക്കയര്‍പ്പിക്കരുതെന്നും ക്ഷേത്രങ്ങള്‍ ഭക്തരെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങളായി മാറിയെന്നും ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അദ്ദേഹം വില്‍ക്കാന്‍ ഏല്‍പ്പിച്ചിരുന്ന വസ്തുക്കള്‍ ക്ഷേത്ര ഭാരവാഹികള്‍ തിരികെ നല്‍കുകയായിരുന്നു.
ശ്രീനാരായണഗുരുവിനോട് ക്ഷേത്ര ഭരണ സമിതിക്ക് സന്ദീപാനന്ദഗിരി ആരോപിക്കുന്ന തരത്തിലുള്ള യാതൊരു വൈമുഖ്യവുമില്ലെന്നും അദ്ദേഹത്തെ പോലൊരു മഹര്‍ഷി വര്യനെ എന്നും ബഹുമാനിക്കുന്നതായും ദേവസ്വം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ദേവസ്വം സെക്രട്ടറി ജി രാജേഷാണ് ക്ഷേത്രത്തിന് വേണ്ടി പത്രക്കുറിപ്പിറക്കിയത്.
Discussion about this post