Tuesday, March 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇന്ത്യന്‍ ഭൂപടം വികലമാക്കി സമൂഹ മാദ്ധ്യമത്തില്‍ പങ്ക് വച്ച് വിവാദത്തിലായി; ഖാലിസ്ഥാനി അനുകൂല ഗായകന്‍ ശുഭ്‌നീത് സിങ്ങിന്റെ ഇന്ത്യന്‍ പര്യടനം റദ്ദാക്കി; നീക്കം ഇന്ത്യ-കാനഡ തർക്കങ്ങൾക്ക് പിന്നാലെ

by Brave India Desk
Sep 20, 2023, 11:55 pm IST
in News, India
Share on FacebookTweetWhatsAppTelegram

മുംബൈ: ഖാലിസ്ഥാനി അനുകൂലികള്‍ക്കെതിരെ ഇന്ത്യയിലുടനീളം രോഷം ഉയര്‍ന്ന സാഹചര്യത്തില്‍ കനേഡിയന്‍-സിഖ് ഗായകന്‍ ശുഭ്‌നീത് സിംഗിന്റെ ഇന്ത്യാ പര്യടനം റദ്ദാക്കി. ഓണ്‍ലൈന്‍ ഇവന്റ് ടിക്കറ്റിംഗ് വെബ്സൈറ്റായ ബുക്ക് മൈ ഷോയാണ് ശുഭ്‌നീത് സിംഗിന്റെ സംഗീത നിശ സംഘടിപ്പിച്ചിരുന്നത്. ശുഭ്‌നീത് സിംഗ് ഇന്ത്യന്‍ ഭൂപടത്തെ സമൂഹ മാദ്ധ്യമത്തില്‍ വികലമായി ചിത്രീകരിച്ചത് വലിയ വിവാദത്തിന് വഴി തെളിച്ചിരുന്നു. ഇതിന് പിന്നാലെ ഖാലിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യ-കാനഡ ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചതോടെ പരിപാടിക്കെതിരെ വന്‍ പ്രതിഷേധമാണ് ഇന്ത്യയില്‍ ഉയര്‍ന്നത്. തുടര്‍ന്ന് പരിപാടി റദ്ദാക്കാന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു.

സെപ്റ്റംബര്‍ 23 മുതല്‍ 25 വരെ മുംബൈയിലെ കോര്‍ഡെലിയ ക്രൂയിസിലാണ് ശുഭ്‌നീതിന്റെ സംഗീത നിശ നടത്താനിരുന്നത്. പരിപാടി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പരിപാടി റദ്ദാക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.പരിപാടി റദ്ദാക്കിയതോടെ ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരികെ നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതായി ബുക്ക് മൈ ഷോ സംഘാടകര്‍ എക്‌സിലൂടെ ഉപയോക്താക്കളെ അറിയിച്ചു. ഏഴ് മുതല്‍ പത്ത് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പണം തിരികെ ലഭിക്കുമെന്ന് ബുക്ക് മൈ ഷോ ഉറപ്പ് നല്‍കി. വന്‍കിട ഇന്ത്യന്‍ ഇലക്ട്രോണിക് ബ്രാന്‍ഡായ ബോട്ട് ആയിരുന്നു പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ അവരും സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.

Stories you may like

ലിയാൻഡർ പേസ് ബിജെപിയിൽ ; ബംഗാളിൽ മത്സരിക്കും; മോദിയുടെ കായിക മേഖലയോടുള്ള കാഴ്ചപ്പാടാണ് പ്രചോദനമെന്ന് താരം

യോഗി ആദിത്യനാഥിന്റെ മാതാവിനെതിരെ അധിക്ഷേപകരമായ പരാമർശം ; മുസ്ലിം പുരോഹിതനെ ബീഹാറിൽ നിന്നും പിടികൂടി ഉത്തർപ്രദേശ് പോലീസ്

‘സംഗീത സമൂഹത്തോട് ഞങ്ങള്‍ക്ക് കടപ്പാടുണ്ടെങ്കിലും ആത്യന്തികമായി ഞങ്ങള്‍ ഇന്ത്യന്‍ ബ്രാന്‍ഡാണ്. അതിനാല്‍ ശുഭ് നടത്തിയ ഇന്ത്യ വിരുദ്ധ പരാമര്‍ശങ്ങള്‍ അറിഞ്ഞതിനെ തുടര്‍ന്ന് പരിപാടിയുടെ സ്‌പോണ്‍സര്‍ഷിപ്പ് ഞങ്ങള്‍ പിന്‍വലിക്കുന്നു’, ബോട്ട് തങ്ങളുടെ ഓദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചു. രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ അടക്കം നിരവധിപ്പേര്‍ പരിപാടിക്കെതിരെ രംഗത്ത് വന്നിരുന്നു. മുംബൈയിലെ ഭാരതീയ ജനതാ യുവമോര്‍ച്ച (ബിജെവൈഎം) പ്രവര്‍ത്തകര്‍ പരിപാടി റദ്ദാക്കാന്‍ സംഘാടകരോട് ആവശ്യപ്പെട്ടു. ഈ രാജ്യത്ത് ഒരു ഖാലിസ്ഥാന്‍ അനുകൂലിക്കും സ്ഥാനമില്ലെന്ന നിലപാടാണ് ബിജെവൈഎം വിഷയത്തില്‍ സ്വീകരിച്ചത്.

മാര്‍ച്ച് 23 നാണ് ശുഭ്‌നീത് സിംഗ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ രാജ്യ വിരുദ്ധത പോസ്റ്റ് ചെയ്ത്. പഞ്ചാബിന് വേണ്ടി പ്രാര്‍ഥിക്കുക എന്ന് അടിക്കുറിപ്പില്‍ ഇന്ത്യയുടെ വികലമായ ഭൂപടമാണ് ശുഭ് പങ്ക് വച്ചത്. ജമ്മു കശ്മീര്‍, പഞ്ചാബ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവയില്ലാത്ത ഇന്ത്യന്‍ ഭൂപടത്തിന്റെ ഫോട്ടോയാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ഖാലിസ്ഥാനി ഭീകരന്‍ അമൃത്പാല്‍ സിങ്ങിനെ പിടികൂടാന്‍ പഞ്ചാബ് പോലീസ് ശ്രമിക്കുന്ന സമയത്താണ് കനേഡിയന്‍ ഗായകന്റെ ഈ പോസ്റ്റ്. അക്കാലത്ത് ഖാലിസ്ഥാനി ഘടകങ്ങളെ ശുഭ് പരസ്യമായി പിന്തുണച്ചിരുന്നു. വിഷയത്തില്‍ വന്‍ പ്രതിഷേധമാണ് അന്താരാഷ്ട്ര- ആഭ്യന്തര തലത്തിലുള്ള ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് ഉണ്ടായത്.

സംഭവം വിവാദമായതോടെ ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവര്‍ ഇന്‍സ്റ്റഗ്രാമില്‍ ശുഭ്‌നീത് സിംഗിനെ അണ്‍ഫോളോ ചെയ്തു.

Tags: singerKhalistanShubhneeth Singh
ShareTweetSendShare

Latest stories from this section

ഇസ്ഫഹാനിൽ ‘ജിബിയു-72’ ഉപയോഗിച്ച് ആക്രമണം നടത്തി യുഎസ് ; 1,000 കിലോഗ്രാം ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ

ഇസ്ഫഹാനിൽ ‘ജിബിയു-72’ ഉപയോഗിച്ച് ആക്രമണം നടത്തി യുഎസ് ; 1,000 കിലോഗ്രാം ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ

മസൂദ് അസറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ നിഗൂഢ സാഹചര്യത്തിൽ മരിച്ച നിലയിൽ ; മരണകാരണം അജ്ഞാതമെന്ന് ജെയ്‌ഷെ

മസൂദ് അസറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ നിഗൂഢ സാഹചര്യത്തിൽ മരിച്ച നിലയിൽ ; മരണകാരണം അജ്ഞാതമെന്ന് ജെയ്‌ഷെ

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

Discussion about this post

Latest News

അതൊരു ചൂതാട്ടമായിരുന്നു, പക്ഷേ ഫലം കണ്ടു; സഞ്ജുവിനെ വെറും 6 റൺസിൽ തളച്ച പരാഗിന്റെ ‘മാസ്റ്റർ ക്ലാസ്സ്’ ക്യാപ്റ്റൻസി; പണി കൊടുത്തത് ഇങ്ങനെ

അതൊരു ചൂതാട്ടമായിരുന്നു, പക്ഷേ ഫലം കണ്ടു; സഞ്ജുവിനെ വെറും 6 റൺസിൽ തളച്ച പരാഗിന്റെ ‘മാസ്റ്റർ ക്ലാസ്സ്’ ക്യാപ്റ്റൻസി; പണി കൊടുത്തത് ഇങ്ങനെ

മഞ്ഞക്കുപ്പായം പഴയതായി, ഇനി പിങ്ക് യുഗം; സിഎസ്‌കെയെ എറിഞ്ഞുടച്ച ശേഷം ജഡേജ പറഞ്ഞ വാക്കുകൾ വൈറൽ

മഞ്ഞക്കുപ്പായം പഴയതായി, ഇനി പിങ്ക് യുഗം; സിഎസ്‌കെയെ എറിഞ്ഞുടച്ച ശേഷം ജഡേജ പറഞ്ഞ വാക്കുകൾ വൈറൽ

ലിയാൻഡർ പേസ് ബിജെപിയിൽ ; ബംഗാളിൽ മത്സരിക്കും; മോദിയുടെ കായിക മേഖലയോടുള്ള കാഴ്ചപ്പാടാണ് പ്രചോദനമെന്ന് താരം

ലിയാൻഡർ പേസ് ബിജെപിയിൽ ; ബംഗാളിൽ മത്സരിക്കും; മോദിയുടെ കായിക മേഖലയോടുള്ള കാഴ്ചപ്പാടാണ് പ്രചോദനമെന്ന് താരം

യോഗി ആദിത്യനാഥിന്റെ മാതാവിനെതിരെ അധിക്ഷേപകരമായ പരാമർശം ; മുസ്ലിം പുരോഹിതനെ ബീഹാറിൽ നിന്നും പിടികൂടി ഉത്തർപ്രദേശ് പോലീസ്

യോഗി ആദിത്യനാഥിന്റെ മാതാവിനെതിരെ അധിക്ഷേപകരമായ പരാമർശം ; മുസ്ലിം പുരോഹിതനെ ബീഹാറിൽ നിന്നും പിടികൂടി ഉത്തർപ്രദേശ് പോലീസ്

അവന്റെ മനസ്സിലിരുപ്പ് എനിക്കറിയാം; ചെന്നൈയുടെ കരുത്തനായ ദുബെയെ പൂട്ടിയ തന്ത്രം വെളിപ്പെടുത്തി ജഡേജ; ആഘോഷത്തിന് പിന്നിൽ അങ്ങനെ ഒരു ട്വിസ്റ്റ്

അവന്റെ മനസ്സിലിരുപ്പ് എനിക്കറിയാം; ചെന്നൈയുടെ കരുത്തനായ ദുബെയെ പൂട്ടിയ തന്ത്രം വെളിപ്പെടുത്തി ജഡേജ; ആഘോഷത്തിന് പിന്നിൽ അങ്ങനെ ഒരു ട്വിസ്റ്റ്

അയാൾ കഴിക്കാൻ ചോദിക്കുന്നത് എന്തും ഞങ്ങൾ നൽകും, എന്നിട്ട് ആ കാഴ്ച്ച നോക്കിനിൽക്കും; സഹതാരത്തെക്കുറിച്ച് റിയാൻ പരാഗ്

അയാൾ കഴിക്കാൻ ചോദിക്കുന്നത് എന്തും ഞങ്ങൾ നൽകും, എന്നിട്ട് ആ കാഴ്ച്ച നോക്കിനിൽക്കും; സഹതാരത്തെക്കുറിച്ച് റിയാൻ പരാഗ്

ഇസ്ഫഹാനിൽ ‘ജിബിയു-72’ ഉപയോഗിച്ച് ആക്രമണം നടത്തി യുഎസ് ; 1,000 കിലോഗ്രാം ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ

ഇസ്ഫഹാനിൽ ‘ജിബിയു-72’ ഉപയോഗിച്ച് ആക്രമണം നടത്തി യുഎസ് ; 1,000 കിലോഗ്രാം ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ

മസൂദ് അസറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ നിഗൂഢ സാഹചര്യത്തിൽ മരിച്ച നിലയിൽ ; മരണകാരണം അജ്ഞാതമെന്ന് ജെയ്‌ഷെ

മസൂദ് അസറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ നിഗൂഢ സാഹചര്യത്തിൽ മരിച്ച നിലയിൽ ; മരണകാരണം അജ്ഞാതമെന്ന് ജെയ്‌ഷെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies