ന്യൂഡൽഹി: കാഡനയിൽ കൊല്ലപ്പെട്ട ഖാലിസ്ഥാനി ഭീകരൻ സുഖ്‌ദോൽ സിംഗ് ഇന്ത്യൻ അന്വേഷണ ഏജൻസികൾ തേടുന്ന കൊടും ഭീകരൻ. കൊലപാതകം ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ ഇയാൾക്കെതിരെ പഞ്ചാബിൽ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ പിടിയിലാകുമെന്ന് ഉറപ്പായതോടെ സുഖ്‌ദോൽ സിംഗ് രാജ്യം വിടുകയായിരുന്നു.
2017 ലായിരുന്നു സുഖ്‌ദോൽ സിംഗ് കാനഡയിലേക്ക് കടന്നത്. ഇയാൾക്കെതിരെ പഞ്ചാബിലെ വിവിധ സ്റ്റേഷനുകളിലായി ഏഴിലധികം കേസുകളാണ് നിലവിലുള്ളത്. വ്യാജരേഖകൾ ഉണ്ടാക്കിയായിരുന്നു ഇയാൾ രാജ്യംവിട്ടത്. പോലീസുകാരുടെ സഹായത്തോടെയായിരുന്നു ഇത്. അന്ന് മുതൽ ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ തുടരുകയാണ്. ഇയാളെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെയാണ് ഏറ്റുമുട്ടലിൽ സുഖ്‌ദോൽ കൊല്ലപ്പെട്ടുവെന്ന വാർത്തകൾ പുറത്തുവരുന്നത്.
ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സുഖ്‌ദോൽ സിംഗ് കൊല്ലപ്പെട്ടത് എന്നാണ് കനേഡിയൻ രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറും സമാനമായ രീതിയിൽ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ടും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അജ്ഞാത സംഘത്തിന്റെ ആക്രമണം എന്ന് മാത്രമാണ് റിപ്പോർട്ടുകളിൽ പരുന്നത്. ഇതിനിടെയാണ് സുഖ്‌ദോൽ സിംഗും ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നത്.
Discussion about this post