തിരുവനന്തപുരം. മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കര്‍ ജീവിച്ചിരുന്നെങ്കില്‍ പാര്‍ട്ടിയില്‍ ചേരുമായിരുന്നുവെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍. അദ്ദേഹം ബിജെപിയ്ക്ക് നേതൃത്വം നല്‍കുമായിരുന്നു. ആര്‍എസ്എസ് ആശയങ്ങളോട് യോജിപ്പുള്ള ആളായിരുന്നു ആര്‍ ശങ്കറെന്നും ഒ രാജഗോപാല്‍ പറഞ്ഞു.
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയ്ക്ക് കത്തയച്ചുവെന്നും, കത്തില്‍ പറയുന്ന കാര്യങ്ങളെല്ലാം ശരിയാണെന്നും രാജഗോപാല്‍ പ്രതികരിച്ചു.
ആര്‍ ശങ്കറിനെ ആര്‍എസ്എസ് ആക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന എല്‍ഡിഎഫ്-യുഡിഎഫ് കക്ഷികളുടെ ആരോപണം നിലനില്‍ക്കെയാണ് ഒ രാജഗോപാലിന്റെ പ്രതികരണം
Discussion about this post