ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെ പ്രശംസിച്ച് ബോളിവുഡ് താരം തമന്ന ഭാട്ടിയ. ബില്ല് ലോക്‌സഭ പാസാക്കിയതിന് പിന്നാലെ സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു തമന്നയുടെ പ്രശംസ. ലോകസഭയിലും നിയമസഭയിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് ബില്ല്.
കൂടുതൽ വനിതകൾക്ക് രാഷ്ട്രീയത്തിലേക്ക് വരാൻ ബില്ല് പ്രചോദനം ആകുമെന്നായിരുന്നു തമന്നയുടെ പ്രതികരണം. ‘വനിതാ സംരവണ ബില്ല് സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിൽ നിർണായകമാണ്. കൂടുതൽ വനിതകൾക്ക് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കാൻ ഈ ബില്ല് വലിയ പ്രചോദനം നൽകും’- തമന്ന പറഞ്ഞു.
തമന്നയ്ക്ക് പുറമേ നടി ദിവ്യ ദത്തയും ബില്ലിനെ പ്രശംസിച്ച് രംഗത്ത് എത്തി. വനിതാ സംവരണ ബില്ല് മികച്ചതായിട്ടാണ് തോന്നുന്നത്. സ്ത്രീകളുടെ പുരോഗതി ഉറപ്പാക്കാൻ ഈ ബില്ല് ഏറെ സഹായകമാണ്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് സ്ത്രീകളെ എത്തിക്കാൻ ബില്ലിന് കഴിയുമെന്നും ദിവ്യ ദത്ത പറഞ്ഞു. ബില്ല് പാസായതിന് പിന്നാലെ ബോളിവുഡ് താരം കങ്കണ റണാവത് ഉൾപ്പെടെയുള്ളവർ പ്രശംസയുമായി രംഗത്ത് എത്തിയിരുന്നു.
Discussion about this post