കൊച്ചി: ഖത്തർ ലോകകപ്പ് റിപ്പോർട്ടിംഗിന്റെ സുന്ദരനിമിഷങ്ങൾ വിവരിക്കുന്ന ‘മെസിക്കൊപ്പം മെസിയോളം’ പുസ്തകത്തിന്റെ പ്രകാശനം ഫുട്ബോൾ ഇതിഹാസം ഐ.എം വിജയൻ കൊച്ചിയിൽ നിർവ്വഹിച്ചു.
മാദ്ധ്യമപ്രവർത്തകനും ഖത്തർ ലോകകപ്പ് നേരിട്ട് റിപ്പോർട്ട് ചെയ്യുകയും ചെയ്ത എം. നിഖിൽ കുമാറാണ് പുസ്തകം എഴുതിയിരിക്കുന്നത്. കൈപ്പട പബ്ലീഷിങ് ഗ്രൂപ്പാണ് പുസ്തകം പുറത്തിറക്കിയത്.
ഖത്തർ ലോകകപ്പ് വിശേഷങ്ങൾക്കൊപ്പം ഒരു മെസി ആരാധകന്റെ ഫുട്ബോൾ അനുഭവങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രയുടെ ആരംഭം മുതൽ മെസി വിജയക്കപ്പുയർത്തുന്ന സ്വപ്ന നിമിഷം വരെ വിവരിക്കുന്ന പുസ്തകം വായനക്കാരെ പിടിച്ചിരുത്തുമെന്ന് ഐ.എം വിജയൻ പറഞ്ഞു.
ജനം ടിവി ഓൺലൈൻ വിഭാഗത്തിൽ സീനിയർ മാദ്ധ്യമപ്രവർത്തകനായിരുന്നു
ചെങ്ങന്നൂർ സ്വദേശിയായ നിഖിൽ.
Discussion about this post