പാലക്കാട് : ഈ വര്‍ഷത്തെ തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത് തമിഴ്‌നാട് സ്വദേശികള്‍ക്ക്. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ സ്വദേശികളായ നാലു പേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പാണ്ഡ്യരാജ്, നടരാജന്‍, കുപ്പുസ്വാമി, രാമസ്വാമി എന്നിവരാണ് സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്.
വാളയാറില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയതെന്ന് സമ്മാനാര്‍ഹനായ നടരാജന്‍ അറിയിച്ചു. കോഴിക്കോട് പാളയത്തുള്ള ബാവ ഏജന്‍സി പാലക്കാട് വാളയാറില്‍ ഗുരുസ്വാമിയുടെ കടയിലൂടെ വിറ്റതാണ് ഈ ടിക്കറ്റ്. ഷീജ എന്ന ഏജന്റാണ് ഇവര്‍ക്ക് ടിക്കറ്റ് വിറ്റത്.
ഇതോടെ, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നറുക്കെടുത്ത 7 ബംപര്‍ ടിക്കറ്റുകളില്‍ മൂന്ന് ഒന്നാം സമ്മാനങ്ങളാണ് പാലക്കാട്ട് അടിച്ചത്. മണ്‍സൂണ്‍, ക്രിസ്മസ്, ഇന്നലത്തെ തിരുവോണം ബംപര്‍ എന്നിവയുടെ ഒന്നാം സമ്മാനങ്ങളാണു പാലക്കാട്ടേക്കു പോയത്.
Discussion about this post